2011-10-12 18:59:51

സമാധാനത്തിന്‍റെ
തീര്‍ത്ഥാടനം


12 ഒക്ട‍ോബര്‍ 2011, വത്തിക്കാന്‍
സമാധാനത്തിന്‍റെ തീര്‍ത്ഥാടകനായി മാര്‍പാപ്പ അസ്സീസിയിലെത്തും.
വിശുദ്ധ ഫ്രാന്‍സീസ്സിന്‍റെ പട്ടണമെന്നറിയപ്പെടുന്ന ആസ്സീസിയില്‍ അരങ്ങേറുന്ന ലോകമതനേതാക്കളുടെ സംഗമത്തില്‍ പങ്കെടുക്കുവാനാണ് മാര്‍പാപ്പ ഒക്ടോബര്‍ 27-ാം തിയതി അസ്സീസിലേയ്ക്ക് യാത്രചെയ്യുന്നത്. ‘സത്യത്തിന്‍റെയും സമാധാനത്തിന്‍റെയും തീര്‍ത്ഥാടനം’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ അപൂര്‍വ്വ സംഗമത്തിനായി വത്തിക്കാനില്‍നിന്നും ട്രെയിനിലായിരിക്കും മാര്‍പാപ്പ പുറപ്പെടുക. ആധുനീക യാത്രാ സൗകര്യങ്ങള്‍ വികസിച്ചതില്‍പ്പിന്നെ ആപൂര്‍വ്വമായിമാത്രം ഉപയോഗിക്കുന്ന വത്തിക്കാന്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍പാപ്പയുടെ യാത്രയ്ക്കായി പ്രത്യേകം അണിഞ്ഞൊരുങ്ങുകയാണ്.

1986-ല്‍ തന്‍റെ മുന്‍ഗാമിയായ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അസ്സീസിയിലേയ്ക്ക് ട്രെയിനില്‍ നടത്തിയ സമാധാന യാത്രയുടെ 25-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയും പ്രതിനിധി സംഘവും അസ്സീസിയിലേയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നത്.
മാര്‍പാപ്പയുടെ അസ്സീസി യാത്രയ്ക്കുള്ള, ട്രെയിന്‍-ഇത്താലിയായുടെ മൂന്നു ബോഗികളുള്ള ഡീസല്‍ വണ്ടി, ഇതിനിടെ രണ്ടു പരിശീലന യാത്രകള്‍ നടത്തിക്കഴിഞ്ഞു.
വത്തിക്കാന്‍ രാജ്യാതിര്‍ത്തിയില്‍നിന്നും പുറത്തുകടന്നാല്‍ ഈ ഡീസല്‍-വണ്ടി ഇറ്റലിയുടെ ദേശീയ ഇലക്ട്രിക്ക് റെയില്‍വഴി ഒന്നര മണിക്കൂര്‍കൊണ്ട് മാര്‍പാപ്പയുമായി അസ്സീസിയില്‍ എത്തിച്ചേരും.








All the contents on this site are copyrighted ©.