2011-10-11 17:37:33

തായ് വാനില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്


11 ഒക്ടോബര്‍ 2011, തായ്പേയ്

അന്‍പതാം അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു ഒരുക്കമായി തായ് വാനില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമ്മേളനം നടത്തുമെന്ന് പ്രാദേശിക മെത്രാന്‍സമിതി അറിയിച്ചു. നവംമ്പര്‍ മാസം പത്തൊന്‍പതാം തിയതിയാണ് സമ്മേളനം നടത്തുന്നത്. അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആത്മീയമായി ഒരുങ്ങുന്നതോടൊപ്പം തായ് വാനില്‍ ദിവ്യകാരുണ്യ ഭക്തിക്ക് കൂടുതല്‍ പ്രചാരം നല്‍കാനും വേണ്ടിയാണ് ദേശീയ തലത്തില്‍ ദിവ്യകാരുണ്യ സമ്മേളനം നടത്തുന്നതെന്ന് മെത്രാന്‍സമിതി പ്രസ്താവിച്ചു. 2012ല്‍ ഡബ്ലിനില്‍ നടക്കാന്‍ പോകുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന തായ് വാന്‍ പ്രതിനിധിസംഘത്തിന് ഒരുക്കധ്യാനം സംഘടിപ്പിക്കുന്നുണ്ടെന്നും പ്രാദേശിക മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ഹങ്ങ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.