2011-10-11 17:36:58

ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ലൃംസ് സിംബാബ്‌വെ പ്രസിഡന്‍റ് മുഗാബേയെ സന്ദര്‍ശിച്ചു.


11 ഒക്ടോബര്‍ 2011, സിംബാബ്‌വെ
ആംഗ്ലിക്കന്‍ സഭാംഗങ്ങള്‍ക്കെതിരേ സിംബാബ്‌വെയില്‍ നടക്കുന്ന വിവേചനത്തിനും പീഡനത്തിനുമെതിരേ ആഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ലൃംസ് പ്രസിഡന്‍റ് മുഗാബേയ്ക്ക് നിവേദനം നല്‍കി. ആഫ്രിക്കയില്‍ ഇടയസന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന കാന്‍റര്‍ബറി മെത്രാപ്പോലീത്ത റോവന്‍ വില്ലൃംസ് പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബേയുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടയിലാണ് നിവേദനം സമര്‍പ്പിച്ചത്. ആംഗ്ലിക്കന്‍ ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന നിവേദനത്തില്‍ രാഷ്ട്രത്തിന്‍റെ പരമാധികാരിയെന്ന നിലയില്‍ മുഗാബേയുടെ അധികാരങ്ങള്‍ ക്രൈസ്തവരുടെ സംരക്ഷണത്തിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് - കൂടിക്കാഴ്ച്ചയ്ക്കു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ലൃംസ് വിശദീകരിച്ചു.









All the contents on this site are copyrighted ©.