2011-10-11 17:39:36

ആഗോള മാനസീകാരോഗ്യ ദിനം ആചരിച്ചു


11 ഒക്ടോബര്‍ 2011, ന്യൂയോര്‍ക്ക്

ഐക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ പത്താം തിയതി ലോക മാനസീകാരോഗ്യദിനം ആചരിച്ചു. രാഷ്ട്രങ്ങളുടെ പൊതുആരോഗ്യമേഖലയില്‍ പൗരന്മാരുടെ മാനസീകാരോഗ്യ സുരക്ഷ്യക്ക് പ്രാധാന്യം നല്‍കണമെന്ന് മാനസീകാരോഗ്യദിനത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുകാര്യദര്‍ശി ബാന്‍കി മൂണ്‍ പ്രസ്താവിച്ചു. ആഗോള സാമ്പത്തീക മാന്ദ്യവും അതിന്‍റെ പരിണിത ഫലങ്ങളും വ്യക്തികളുടെ ആശങ്കകളും ഉത്കണ്ഠകളും വര്‍ദ്ധിക്കുന്നതിനു കാരണമായിട്ടുണ്ടെന്ന് പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ദാരിദ്ര്യവും, തൊഴിലില്ലായ്മയും, സംഘര്‍ഷങ്ങളും, മാനസീകാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണെന്ന് ബാന്‍ കി മൂണ്‍ ചൂണ്ടിക്കാട്ടി, ഇത്തരം സാഹചര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ ജനങ്ങളുടെ മാനസീകാരോഗ്യം ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.