2011-10-07 17:35:47

സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്നു വനിതകള്‍ക്ക്


07 ഒക്ടോബര്‍ 2011, സ്റ്റോക്ഹോം

വനിതകളുടെ അവകാശസംരക്ഷണത്തിനുവേണ്ടി അഹിംസാത്മകമായി പടപൊരുതിയ മൂന്നു വനിതകള്‍ ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹരായി. ലൈബീരീയായിലെ പ്രഥമ വനിതാ പ്രസിഡന്‍റ് എലന്‍ ജോണ്‍സ് സര്‍ലീഫ്, അന്നാട്ടിലെ തന്നെ സാമൂഹ്യപ്രവര്‍ത്തക ലെമ റോബര്‍ട്ട് ബോവി, യെമനിലെ മനുഷ്യാവകാശസംരക്ഷണ പ്രവര്‍ത്തക തവാക്കുല്‍ കര്‍മന്‍ എന്നിവരാണ് സമാധാനത്തിനുള്ള നോബല്‍ പുരസ്ക്കാരത്തിന് അര്‍ഹരായത്. 2003ല്‍ ലൈബീരിയയില്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ സമാധാനപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയവരാണ് എലന്‍ ജോണ്‍സും ലെമ ബോവിയും. യെമനിലെ മനുഷ്യാവകാശ സംഘടനയായ അല്‍ ഇസ്ലായുടെ നേതൃത്വ നിരയിലുള്ള തവാക്കുള്‍ കര്‍മാന്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തക കൂടിയാണ്.








All the contents on this site are copyrighted ©.