2011-10-06 20:19:23

പാപ്പായ്ക്ക് ഗ്രീക്ക് പുരസ്കാരം
ദൈവീക വിജ്ഞാനിയത്തിന്


6 ഒക്ടോബര്‍ 2011, റോം
ഗ്രീസിലെ യൂണിവേഴ്സിറ്റി തനിക്കു നല്കിയ ബഹുമതി ക്രൈസ്തവ സഭകള്‍ തമ്മില്‍ വളര്‍ന്നു വരുന്ന ഐക്യത്തിന്‍റെ പ്രതീകമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു.
ഒക്ടോബര്‍ 5-ാം തിയതി ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ സമാപനത്തിലാണ് അരിസ്റ്റോട്ടിലിന്‍റെ പേരിലുള്ള, ഗ്രീസിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയുടെ പ്രതിനിധികള്‍, apostle Jaison of Thessalonica പുരസ്ക്കാരം സമ്മാനിച്ച് മാര്‍പാപ്പയെ ആദരിച്ചത്.

ക്രിസ്തു വിഭാവനം ചെയ്ത ഐക്യത്തിന്‍റെ പാതിയില്‍ വിശ്വസ്തതയിലും സത്യത്തിലും ഉപവിയിലും സഭകള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ പുരോഗമിക്കുന്നതിന്‍റെ ഒരു മുന്നടയാളമാകട്ടെ തനിക്കുതന്ന ഈ ബഹുമതിയെന്ന്, പുരസ്കാരം സ്വീകരിച്ചുകൊണ്ട് മാര്‍പാപ്പ പ്രസ്താവിച്ചു. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍, മാര്‍പാപ്പ ഉപവിഷ്ടനായിരുന്ന വേദിയില്‍വച്ച്, യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റ് സ്റ്റേഫനോ അത്തനേഷ്യസും, ജനറല്‍ സെക്രട്ടറി സിസ്സി സിസ്കോസും ചേര്‍ന്നാണ് പാപ്പായ്ക്ക് പുരസ്കാരം നല്കി ആദരിച്ചത്. പൊതുടൂടിക്കാഴ്ചയ്ക്കെത്തിയ വന്‍ജനാവലിയും എഴുന്നേറ്റുനിന്ന് ഹസ്താരവം മുഴക്കി പാപ്പായെ ആദരിച്ചു.








All the contents on this site are copyrighted ©.