2011-10-06 20:13:21

ആഫ്രിക്കന്‍ രാജ്യങ്ങളുടെ
ഭയാനകമായ അവസ്ഥ


6 ഒക്ടോബര്‍ 2011, ജനീവ
കിഴക്കേ ആഫ്രിക്കയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ സഹായാഭ്യര്‍ത്ഥന അടയന്തിരമായി പരിഗണിക്കേണ്ടതാണ്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി, ഐക്യ രാഷ്ട്ര സംഘടയുടെ ജനീവ ആസ്ഥാനത്തെ വത്തിക്കാന്‍റെ പ്രതിനിധി. രണ്ടു പതിറ്റാണ്ടുകളായി അരങ്ങേറിയ അഭ്യന്തര കലങ്ങള്‍മൂലം അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാകാതെ വന്നതാണ് നൂറുകണക്കിനു ജനങ്ങള്‍ മരിക്കുകയും ആയിരങ്ങള്‍ നാടുവിട്ടുപോകുകയും ചെയ്യുന്നു ഭയാനകമായ അവസ്ഥ കിഴക്കെ ആഫ്രിക്കയില്‍ സംജാതമാക്കിയതെന്ന് ഒക്ടോബര്‍ 5-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി.

കൊടും വരള്‍ച്ചയുടെയും ദാരിദ്രൃത്തിന്‍റെയും രോഗങ്ങളുടെയും മരണഭൂമിയില്‍നിന്നും പലായനം ചെയ്യുന്ന പ്രക്രിയയില്‍ പാവപ്പെട്ട കുഞ്ഞുങ്ങളുടെയും സ്ത്രീകളും മരിച്ചു വീഴുന്ന അവസ്ഥ നോക്കിനില്ക്കാതെ ലോകരാഷ്ട്രങ്ങള്‍ അടിയന്തിര സഹായവുമായി രംഗത്തിറങ്ങണമെന്ന് കിഴക്കെ ആഫ്രിക്ക സന്ദര്‍ശിച്ച യുഎന്നിലെ വത്തിക്കാന്‍റെ വക്താവ് അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.