2011-10-06 20:25:26

അദ്ധ്യാപക ദിനം
ഒക്ടോബര്‍ അഞ്ച്


6 സെപ്റ്റംബര്‍ 2011, ന്യൂയോര്‍ക്ക്
മാനവീകതയുടെ നല്ല ഭാവിക്ക്, നല്ല അദ്ധ്യപകര്‍ ആവശ്യമെന്ന്, യുഎന്‍ അദ്ധ്യാപക ദിനത്തില്‍ യുനെസ്കോയുടെ വക്താവ് പ്രസ്താവിച്ചു. ഒക്ടോബര്‍ 5-ാം തിയതി ആഗോളതലത്തില്‍ അദ്ധ്യാപക ദിനം ആചരിച്ചുകൊണ്ടു നല്കിയ സന്ദേശത്തിലാണ് ഐക്യ രാഷ്ടസംഘടയുടെ UNESCO സാംസ്കാരിക വിഭാഗത്തിന്‍റെ ഡയറക്ടര്‍ ഇറീനാ ബൊക്കാവാ ഇപ്രകാരം പ്രസ്താവിച്ചത്. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ വേണ്ടുവോളം അദ്ധ്യാപകര്‍ ആഗോളതലത്തില്‍ ഇല്ലാത്ത അവസ്ഥയില്‍ കഴിവും സമര്‍പ്പണവുമുള്ള അദ്ധ്യാപകര്‍ ഭാവി തലമുറയുടെ അടിയന്തിര ആവശ്യമാണെന്ന് സന്ദേശത്തിലൂടെ ബൊക്കാവാ ചൂണ്ടിക്കാട്ടി..
60 ലക്ഷത്തിലേറെ അദ്ധ്യാപകരെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ആഗോളതലത്തില്‍ ഇനിയും ആവശ്യമുണ്ടെന്നും, എന്നാല്‍ ലംഗസമത്വം ഏറെ ലംഘിക്കപ്പെടുന്ന മേഖലയാണിതെന്നും സന്ദേശം വ്യക്തമാക്കി.

നിലവിലുള്ള അദ്ധ്യാപകരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണെന്ന
വസ്തുത ഈ മേഖലയുടെ അധഃപതനമാണ് കാണിക്കുന്നതെന്നും ആഗോള സമൂഹം ഉത്തരവാദിത്വത്തോടെ അദ്ധ്യാപന മേഖലയെ പരിഗണിക്കണമെന്നും ബൊക്കാവാ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.