2011-10-05 20:40:55

വലിയ കുടുംബം
സന്തുഷ്ട കുടുംബം


5 ഒക്ടോബര്‍ 2011, കൊച്ചി
കേരളസഭ വലിയ കുടുംബങ്ങളെ ആദരിക്കുമെന്ന്, സാബു ജോസ് ചെങ്കൊന്തയില്‍, കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അല്‍മായ സമിതിയുടെ വക്താവ് പ്രസ്താവിച്ചു.
രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളോടും വലിയ കുടുബങ്ങളോടു പൊതുവെയും, സര്‍ക്കാര്‍ കാണിക്കുന്ന അവജ്ഞയോട് പ്രതികരിച്ചുകൊണ്ടാണ് കേരളസഭ വലിയ കുടുബങ്ങളെ ആദരിക്കാന്‍ ഒരുങ്ങുന്നതെന്ന് ഒക്ടോബര്‍ 3-ാം തിയതി കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കെസിബിസിയുടെ വക്താവ് വെളിപ്പെടുത്തി.
നവംബര്‍ 14-ാം തിയതി ദേശീയതലത്തില്‍ ആചിരിക്കപ്പെടുന്ന, കുട്ടികളെ സ്നേഹിച്ച ഭാരതത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നേറുവിന്‍റെ ജന്മദിനത്തിലും ദേശീയ
‘ശിശുദിന’ത്തിലാണ് കേരള സഭ വലിയ കുടുംബങ്ങളെ ആദരിക്കുന്നതെന്നും, ഇത് കേരള ചരിത്രത്തില്‍ ആദ്യമാണെന്നും സഭാ വക്താവ്, സാബു ജോസ് വെളിപ്പെടുത്തി.
മുന്‍ ചീഫ് ജസ്റ്റിസ് വി. ആര്‍. കൃഷ്ണായ്യരുടെ നേത്യത്വത്തിലുള്ള
ജനന നിയന്ത്രണ കമ്മിഷന്‍, kerala women’s code , രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളുടെമേല്‍ പിഴചുമത്താനും മാതൃകാപരമായി ശിക്ഷിക്കാനും നിര്‍ദ്ദേശിച്ചുകൊണ്ട് കേരള സര്‍ക്കാരിനു സമര്‍പ്പിച്ച ബില്ലിനെതിരെ പ്രതികരിച്ചുകൊണ്ടാണ് വലിയ കുടുംബങ്ങളുടെ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സഭാ വക്താവ് വ്യക്തമാക്കി.
1990-നുശേഷം വിവാഹിതരാവുകയും ദാമ്പത്യത്തില്‍ അഞ്ചും അതില്‍കൂടുതലും കുഞ്ഞുങ്ങളുള്ള 5000 കൂടുബങ്ങളെ സംഘടിപ്പിക്കാന്‍ കേരള സഭയ്ക്ക് കഴിയുമെന്നും സംഘടനയുടെ വനിതാ പ്രതിനിധി സാലി മൈക്കിള്‍ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു.
ജീവന്‍റെ സന്ദേശവും വലിയ കുടുംബത്തില്‍ സന്തുഷ്ടിയുണ്ടെന്ന മൂല്യവും പരത്തുവാനാണ്
ഈ സമ്മേളനമെന്ന് കെസിസിബിസിയുടെ ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.