2011-10-05 20:32:39

ക്രിസ്തു സ്നേഹത്തിന്‍റെ
മൂലഘടകം കാരുണ്യം


5 ഒക്ടോബര്‍ 2011, പോളണ്ട്
അനുദിന ജീവിതത്തില്‍ സ്നേഹമാകുന്ന ദൈവത്തിന്‍റെ മുഖം മനുഷ്യര്‍ ദൃശ്യമാക്കണമെന്ന്, കര്‍ദ്ദിനാള്‍ ആഞ്ചെലോ കൊമാസ്ട്രി, വത്തിക്കാന്‍റെ വികാരി ജനറല്‍ ഉദ്ബോധിപ്പിച്ചു.
പോളണ്ടിലെ ക്രാക്കോയില്‍ കൂടിയിരിക്കുന്ന കാരുണ്യ പ്രേഷിതത്വത്തിന്‍റെ second world apostolic congress on mercy രണ്ടാമത് ആഗോള സമ്മേളനത്തെ, ഒക്ടോബര്‍ 4-ാം തിയതി
അഭിസംബോധന ചെയ്യവേയാണ് കര്‍ദ്ദിനാള്‍ കൊമാസ്ട്രി ഇപ്രകാരം പ്രസ്താവിച്ചത്.
പാപിയോടു പൊറുക്കുകയും നഷ്ടപ്പെട്ടതിനെ അന്വേഷിച്ചിറങ്ങുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ ഹൃദയസ്പര്‍ശിയും വിപ്ലവകരവും നവവുമായ സ്നേഹത്തിന്‍റെ മൂലഘടകമാണ് കാരുണ്യമെന്നും, അതുതന്നെയാണ് ക്രിസ്തു നല്കുന്ന സുവിശേഷമെന്നും കര്‍ദ്ദിനാള്‍ കൊമാസ്ട്രി
സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
ദൈവത്തിന്‍റെ മുഖം സ്നേഹമാണെന്ന് തന്‍റെ ജീവിതംകൊണ്ട് കാണിച്ചുതന്ന കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തേരേസായുടെ ജീവിതം ഇന്നത്തെ ലോകത്തിന് പ്രചോദനമാകട്ടെന്നും കര്‍ദ്ദിനാള്‍ കൊമാസ്ട്രി സമ്മേളനത്തില്‍ ആശംസിച്ചു.








All the contents on this site are copyrighted ©.