2011-10-04 16:09:46

ലിബിയന്‍ ജനതയ്ക്ക് വിദേശ രാജ്യങ്ങള്‍ അടിയന്തരസഹായം നല്‍കണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ത്തിനെല്ലി


04 ഒക്ടോബര്‍ 2011, ട്രിപ്പോളി

ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഹമ്മര്‍ ഗദാഫിയുടെ അനുകൂലികളും വിമതരും തമ്മില്‍ നടക്കുന്ന സായുധ സംഘര്‍ഷത്തിന്‍റെ ദുരിതഫലങ്ങളനുഭവിക്കുന്ന ലിബിയന്‍ ജനതയ്ക്ക് വിദേശ രാജ്യങ്ങള്‍ അടിയന്തരമായി വൈദ്യസഹായമെത്തിക്കണമെന്ന് അന്നാട്ടിലെ അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ജൊവാന്നി ഇന്നൊച്ചന്‍സോ മാര്‍ത്തിനെല്ലി അഭ്യര്‍ത്ഥിച്ചു. ആക്രമണത്തിനിരയാകുന്നവര്‍ക്ക് വൈദ്യസഹായമെത്തിക്കാന്‍ അന്നാട്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്നും വിദേശ രാജ്യങ്ങളുടെ പ്രത്യേകിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങളുടെ സഹായം ലിബിയന്‍ ജനതയ്ക്കാവശ്യമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഗദാഫിയുടെ ജന്‍മനഗരമായ സിര്‍ത്തേയില്‍ നടക്കുന്ന രൂക്ഷമായ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ വൈദ്യശുശ്രൂഷ ലഭിക്കാതെ മരണമടയുന്നത് ദയനീയമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. സിര്‍ത്തേയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്നും പരിക്കേറ്റവരെ നൂറുകണക്കിനു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രികളിലേക്കെത്തിക്കുകയാണെന്നും അന്താരാഷ്ട്ര റെഡ്ക്രോസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.








All the contents on this site are copyrighted ©.