2011-10-04 16:10:43

പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റേയും വക്താക്കളായിരിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സാവിയോ


04 ഒക്ടോബര്‍ 2011, പാക്കിസ്ഥാന്‍
ശക്തമായ വെല്ലുവിളികള്‍ നേരിടേണ്ടി വരുമ്പോഴും പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ സ്നേഹത്തിന്‍റേയും സമാധാനത്തിന്‍റേയും പാതയില്‍ തുടരണമെന്ന് ആര്‍ച്ച് ബിഷപ്പ് സാവിയോ ഹോന്‍ തായി – ഫായി. പാക്കിസ്ഥാനിലെ സഭ 2011 ഒക്ടോബര്‍ മാസം മുതല്‍ 2012 സെപ്തംബര്‍ മാസം വരെ പ്രേഷിതവര്‍ഷമായി ആചരിക്കുകയാണ്. അതോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ച് ബിഷപ്പ് സാവിയോ ഇപ്രകാരം പ്രസ്താവിച്ചത്. മതാന്തരസംവാദത്തിനും സഹകരണത്തിനും വേണ്ടി പരിശ്രമിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് അന്നാട്ടിലെ ക്രൈസ്തവരെ ആഹ്വാനം ചെയ്തു. തന്‍റെ ജീവിതവും മരണവും വഴി സ്നേഹത്തിന്‍റെയും സേവനത്തിന്‍റേയും സമാധാനത്തിന്‍റേയും പാഠങ്ങള്‍ ലോകത്തിനു നല്‍കിയ ക്രിസ്തുവിലുള്ള വിശ്വാസമാണ് ക്രൈസ്തവര്‍ ഏറ്റു പറയുന്നത്. അതിനാല്‍ അവര്‍ സമാധാനത്തിന്‍റെ സാക്ഷികളായിരിക്കണം - ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.