2011-10-01 17:03:38

നവസുവിശേഷവല്‍ക്കരണം ദൈവത്തോടൊപ്പമുള്ള ജീവിതയാത്ര


01 ഒക്ടോബര്‍ 2011, തിറാന – അല്‍ബേനിയ
നവസുവിശേഷവല്‍ക്കരണത്തിലൂടെ വ്യക്തികളും സമൂഹങ്ങളും ദൈവ-മനുഷ്യബന്ധത്തിലധിഷ്ഠിതമായ ജീവിതത്തിന്‍റെ പ്രായോഗിക തലങ്ങളിലേക്കു നയിക്കപ്പെടുമെന്ന് ആര്‍ച്ച് ബിഷപ്പ് റിനോ ഫിസിക്കേല. യൂറോപ്പിലെ മെത്രാന്‍മാരുടെ സംയുക്തസമിതിയുടെ വാര്‍ഷിക പൊതു സമ്മേളനത്തില്‍ സെപ്തംബര്‍ മുപ്പതാം തിയതി വെള്ളിയാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് ഫിസിക്കേല. മതവിശ്വാസം ആചാരാനുഷ്ഠാനങ്ങളില്‍ മാത്രമായി ഒതുക്കി നിറുത്താതെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുമ്പോഴാണ് വിശ്വാസം സജീവമാകുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. നവസുവിശേഷവല്‍ക്കരണം ക്രൈസ്തവസമൂഹത്തിന്‍റെ മുഴുവന്‍ ചുമതലയാണ്- ആര്‍ച്ച് ബിഷപ്പ് ഫിസിക്കേല പറഞ്ഞു. നവസുവിശേഷവല്‍ക്കരണത്തിനായുള്ള അജപാലനശുശ്രൂഷകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും വൈദീകര്‍ക്കും അല്‍മായര്‍ക്കും പ്രത്യേക പരിശീലനം നല്‍കാനും പദ്ധതിയുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.