2011-09-30 18:56:52

പലസ്തീന്‍ ഇസ്രായേല്‍
രാഷ്ട്രങ്ങള്‍ വേണമെന്ന്


30 സെപ്റ്റംമ്പര്‍ 2011, ന്യൂയോര്‍ക്ക്
പലസ്തീന്‍-ഇസ്രായേല്‍ സ്വതന്ത്ര രാഷ്ട്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന്, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി, വത്തിക്കാന്‍റെ പ്രതിനിധി യുഎന്നില്‍ പ്രസ്താവിച്ചു.
സെപ്റ്റംമ്പര്‍ 28-ാം തിയതി ബുധനാഴ്ച ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്തു ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് വത്തിക്കാന്‍റെ വിദേശ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, പരിശുദ്ധ സിംഹാസനത്തിന്‍റെ നിലപാടു വ്യക്തമാക്കിയത്.
1947-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനം പാസ്സാക്കിയിട്ടുള്ള പലസ്തീന്‍-ഇസ്രായേല്‍ ഇരുരാഷ്ട്രങ്ങള്‍ക്കായുള്ള 181-ാം പ്രമേയത്തെ പിന്‍താങ്ങുന്നതായിരുന്നു വത്തിക്കാന്‍റെ നിലപാട്. സ്ഥായിയായ സമാധാനം വിശുദ്ധനാട്ടില്‍ കൈവരിക്കാന്‍ ഇരുരാഷ്ട്രങ്ങളുടെയും സ്വതന്ത്രമായ അസ്ഥിത്വം യാഥാര്‍ത്ഥ്യമാക്കാന്‍ പോരുന്ന ഉറച്ച തീരുമാനങ്ങളും നയങ്ങളും അടിയന്തിരമായി നടപ്പാക്കണമെന്ന് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി യുഎന്‍ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.