2011-09-29 20:16:28

നവംമ്പറില്‍ പാപ്പാ
ബെനിന്‍ സന്ദര്‍ശിക്കും


29 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നവംമ്പറില്‍ പശ്ചിമാഫ്രിക്കയിലെ
ബെനിന്‍ റിപ്പബ്ലിക്ക് സന്ദര്‍ശിക്കും.
കത്തോലിക്കാ വിശ്വാസം ബെനിനില്‍ സ്ഥാപിതമായതിന്‍റെ 150-ാം വാര്‍ഷികവും ആഫ്രിക്കയിലെ മെത്രാന്മാരുടെ സിനഡിന്‍റെ രണ്ടാം സമ്മേളനത്തിന്‍റെ പ്രമാണരേഖയുടെ പ്രകാശനവും പ്രമാണിച്ചാണ് മാര്‍പാപ്പ നവംബര്‍ 18-മുതല്‍ 20-വരെ തിയതികളില്‍
ബെനിന്‍ സന്ദര്‍ശിക്കുന്നത്. മാര്‍പാപ്പയുടെ 22-ാമത് അന്തര്‍ദേശീയ പര്യടനമാണിത്.

നവംമ്പര്‍ 19 വെള്ളി
നവംമ്പര്‍ 19-ാം തിയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് റോമിലെ ഫ്യൂമിച്ചീനോ വിമാനത്താവളത്തില്‍നിന്നും യാത്രപുറപ്പെടുന്ന പാപ്പാ ഏകദേശം 6 മണിക്കൂര്‍ യാത്രചെയ്ത്, മൂന്നു മണിയോടെ കര്‍ദ്ദിനാള്‍ ബര്‍ണാര്‍ഡീന്‍ ഗാന്തിന്‍ അന്തര്‍ദേശിയ വിമാനത്താവളത്തില്‍ ഇറങ്ങും. എയര്‍പോര്‍ട്ടില്‍ നടത്തപ്പെടുന്ന സ്വീകരണച്ചടങ്ങളില്‍ പാപ്പാ പ്രഭാഷണം നടത്തും.

വൈകുന്നേരും 4.30-ന് കോണ്ടോയിലെ കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിക്കുന്ന മാര്‍പാപ്പ അവിടെ സമ്മേളിക്കുന്ന വിശ്വാസികളെ അഭിസംബോധനചെയ്യും.

വൈകുനനേരം 7.30-ന് ബെനിനിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലെ കപ്പേളിയല്‍ ദിവ്യബലിയര്‍പ്പിച്ചശേഷം മാര്‍പാപ്പ അവിടെ വിശ്രമിക്കും.

നവംമ്പര്‍ 19-ാം തിയതി
സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം രാവിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദരത്തിലുള്ള കപ്പേളയില്‍ ബലിയര്‍പ്പിക്കുന്ന മാര്‍പാപ്പ, 9-മണിക്ക് ബെനിന്‍ പ്രസിഡന്‍റിന്‍റെ മന്ദിരത്തില്‍വച്ച് ഭരണകൂടത്തിലെ അംഗങ്ങളെയും മറ്റു പൊതുമേഖലാ പ്രവര്‍ത്തകരെയും നയതന്ത്ര പ്രതിനിധികളെയും വിവധ മതനേതാക്കളെയും അഭിസംബോധനചെയ്യും. അതിനെ തുടര്‍ന്ന് ബെനിന്‍ പ്രസിഡന്‍റുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. രാവിലെ 11-ന് ഓയ്സായിലെ ദേശിയ സെമിനാരിയില്‍വച്ച് വൈദികരെയും സന്യസ്ഥരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും അല്‍മായ പ്രമുഖരെയും മാര്‍പാപ്പ അഭിസംബോധനചെയ്യും.


ഉച്ചയ്ക്ക് 12-15-ന് ഓയ്സായിലെ അമലോത്ഭവ നാഥയുടെ ബസിലിക്കാ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ ആഫ്രിക്കയിലെ മെത്രാന്മാരുടെ സിനഡ് രണ്ടാം സമ്മേളനത്തിന്‍റെ പ്രമാണരേഖ അംഗീകരിച്ചു കൊണ്ടുള്ള പത്രികയില്‍ അവിടെവച്ച് ഒപ്പുവയ്ക്കും. വൈകുന്നേരം 5 മണിക്ക് കോണ്ടോയിലുള്ള വിശുദ്ധ റീത്തായുടെ ഇടവകയോടു ചേര്‍ന്നുള്ള വാഴ്ത്തപ്പെട്ട മദര്‍ തെരീസായുടെ കോണ്‍വെന്‍റിലെ സഹോദരിമാരെയും അനാഥരായ കുട്ടികള്‍കളെയും സന്ദര്‍ശിക്കും. തുടര്‍ന്ന് 6.45-ന് വത്തിക്കാന്‍ സ്ഥാനപതിയുടെ വസതിയില്‍വച്ച് നടത്തപ്പെടുന്ന
ബെനിനിലെ ദേശീയ മെത്രാന്മാന്‍ സമിതിയിലെ അംഗങ്ങളുമായുള്ള മാര്‍പാപ്പ കൂടിക്കാഴ്ചയോടെ രണ്ടാം ദിനപരിപാടികള്‍ സമാപിക്കു.

നവംമ്പര്‍ 20-ാം തിയതി ഞായറാഴ്ച
അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ സമാപന ദിനത്തില്‍ രാവിലെ 9 മണിക്ക് കോണ്ടനോയിലെ ദേശിയ സ്റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിയില്‍ പാപ്പ വചനപ്രഘോഷണം നടത്തും. ദിവ്യബലിയുടെ സമാപനത്തില്‍
ആഫ്രിക്കയിലെ മെത്രാന്മാരുടെ സിനഡ് 2-ാം സമ്മേളനത്തിന്‍റെ രേഖകള്‍ പ്രകാശനംചെയ്യും. തുടര്‍ന്ന് ജനക്കള്‍ക്കൊപ്പം മാര്‍പാപ്പ ത്രികാല പ്രാര്‍ത്ഥനചൊല്ലും.
ഉച്ചയ്ക്ക് കോണ്ടനോയിലെ മെത്രാസന മന്ദിരത്തില്‍ ആഫ്രിക്കയിലെ മെത്രാന്മാരുടെ സിനഡ് അസംബ്ലിയിലെ അംഗങ്ങളുമായി ഉച്ചഭക്ഷണം കഴിച്ച് മാര്‍പാപ്പ അവിടെ വിശ്രമിക്കും.

വൈകുന്നേര്ം 4 മണിക്ക് കോണ്ടനോയിലെ കര്‍ദ്ദിനാള്‍ ബര്‍ണഡീന്‍ ഗാന്തിന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ ഔദ്യോഗിക വിടവാങ്ങല്‍ ചടങ്ങുകള്‍ക്കുശേഷം, 4.30-ന് വത്തിക്കാനിലേയ്ക്കു മടങ്ങും. പ്രാദേശിക സമയം രാത്രി 9 മണിക്ക് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങുന്ന മാര്‍പാപ്പ, രാത്രി 9.30-ന് റോഡുമാര്‍ഗ്ഗം വത്തിക്കാനില്‍ എത്തിച്ചേരുമെന്ന് സെപ്റ്റംമ്പര്‍ 28-ാം തിയതി പുറത്തിറക്കിയ വത്തിക്കാന്‍റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.