2011-09-28 20:05:36

വിവാഹം പൗരോഹിത്യം –
സംബന്ധിച്ച സ്വാധികാര പ്രബോധനം


28 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍
സ്വാധികാര പ്രബോധനത്തിലൂടെ (motu proprio) ആരാധനക്രമത്തിനും കൂദാശകള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രവര്‍ത്തന പ്രരിധിയില്‍ മാര്‍പാപ്പ ഭേദഗതിവരുത്തി. ഇത്രയുംനാള്‍ വിവാഹ മോചനവും പൗരോഹിത്യധികാരത്തിന്‍റെ റദ്ദാക്കലും സംബന്ധിച്ച് ആരാധനക്രിമത്തിനും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തില്‍ നിക്ഷിപ്തമായിരുന്ന അധികാരമാണ്, വത്തിക്കാന്‍റെ പരമോന്നത കോടതിയായ റോമന്‍ റോത്തായുടെ കീഴില്‍ പുതുതായി സ്ഥാപിച്ച പ്രത്യേക വിഭാഗത്തിലേയ്ക്ക് Querit Semper, എന്നും അന്വേഷിക്കുക എന്ന പേരിലിറക്കിയ സ്വാധികാര പ്രബോധനത്തിലൂടെ മാര്‍പാപ്പ മാറ്റിസ്ഥാപിക്കുന്നത്.
2011 ആഗസ്റ്റ് 15-ാം തിയതി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച ഈ സ്വാധികാര പ്രബോധനം, Querit Semper 2011 ഒക്ടോബര്‍ 1-മുതല്‍ പ്രാബല്യത്തില്‍ വരും.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ കാഴ്ചപ്പാടിലുള്ള ആരാധനക്രമ കാര്യങ്ങള്‍ സഭയില്‍‍ ഇനിയും പ്രയോഗത്തില്‍ വരുത്തേണ്ട പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ടിയാണ് വിവാഹം പൗരോഹിത്യം എന്നീ കൂദാശകളുടെ അച്ചടക്കപരമായ കാര്യങ്ങളില്‍നിന്നും
ആരാധനക്രമത്തിനും കൂദാശകള്‍ക്കുംവേണ്ടിയുള്ള സംഘത്തെ വിമുക്തമാക്കുന്നതെന്ന് മാര്‍പാപ്പ തന്‍റെ പ്രബോധനത്തില്‍ വിവരിച്ചിട്ടുണ്ട്.
ഇതുവഴി തന്‍റെ മുന്‍ഗാമി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ Pastor Bonus നല്ലിടയന്‍ എന്ന അപ്പസ്തോലിക പ്രബോധനപ്രകാരം നടപ്പില്‍ വരുത്തിയിട്ടാണ്ടയിരുന്ന വത്തിക്കാന്‍ ഓഫീസുകളുടെ അധികാരക്രമത്തിലെ അഴിച്ചു പണികൂടെയാണ് motu proprio, Querit Semperവഴി പ്രയോഗത്തില്‍ വരുന്നത്.









All the contents on this site are copyrighted ©.