2011-09-28 20:20:02

നിഷേധാത്മകമായ
ജനസംഖ്യ നിയന്ത്രണ ബില്‍


28 സെപ്റ്റംമ്പര്‍ 2011, കേരളം
ജനസംഖ്യാ നിയന്ത്രണത്തിനായി കേരളത്തില്‍ നടക്കുന്ന നിയമനിര്‍മ്മാണ ശ്രമം ജനാധിപത്യ വരുദ്ധവും മനുഷ്യാവകാശ നിഷേധവുമെന്ന് കത്തോലിക്കാ മെത്രാന്‍ സമിതി പ്രസ്താവിച്ചു.
സാമൂഹ്യസുസ്ഥിതിയുടെ പേരില്‍ രണ്ടു മക്കളില്‍ കൂടുതല്‍ ഉള്ളവരുടെമേല്‍ പിഴചുമത്തിക്കൊണ്ട്, മുന്‍ ചീഫ്-ജസ്റ്റിസ് വി. ആര്‍. കൃഷ്ണായ്യര്‍ ചെയര്‍മാനായുള്ള kerala Women’s code സര്‍ക്കാരിനു സമര്‍പ്പിച്ച നിര്‍ദ്ദിഷ്ട ബില്ല് സന്താനോല്പാദനത്തിനുള്ള മാതാപിതാക്കളുടെ അടിസ്ഥാന അവകാശത്തിന്‍റേയും പ്രകൃതി നിയമത്തിന്‍റേയും ലംഘനമാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വക്താവ് ഫാദര്‍ സ്റ്റീഫന്‍ ആലത്തറ പ്രസ്താവിച്ചു.
ജനസംഖ്യാ നിയന്ത്രണത്തിന് കുടുബങ്ങള്‍ക്കെതിരെ നിയമ നടപടിയും പിഴയുമായി വരുന്ന നടപടി ഇന്ത്യയില്‍ ആദ്യമായിട്ടാണെന്നും അതു വളരെ കിരാതമാണെന്നും കെസിബിസി വക്താവ് വിവരിച്ചു. വനിതാ ക്ഷേമത്തിനായുള്ള Kerala Women’s Code Bil-ന്‍റെl
ഒരു ശുപാര്‍ശ മാത്രമാണെന്നും നിയമസഭ ഇനിയും അത് പരിശോധിച്ചിട്ടില്ലായെന്നും, പ്രതികരണങ്ങള്‍ക്ക് മറുപടിയായി കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സെപ്റ്റംമ്പര്‍ 27-ാം തിയതി ചൊവ്വാഴ്ച ഒരഭിമുഖത്തില്‍ അറിയിച്ചു.








All the contents on this site are copyrighted ©.