2011-09-27 17:38:01

മൈക്കിള്‍ സത്തായ്ക്ക് സാംബിയന്‍ മെത്രാന്‍ സമിതിയുടെ ആശംസകള്‍


27 സെപ്റ്റംബര്‍ 2011, സാംബിയ

സാംബിയായുടെ പുതിയ പ്രസിഡന്‍റ് മൈക്കിള്‍ സത്തായ്ക്ക് അന്നാട്ടിലെ മെത്രാന്‍മാരുടെ സമിതി അനുമോദനങ്ങള്‍ നേര്‍ന്നു. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തീകമാക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടേയെന്ന് മെത്രാന്‍ സമിതി ആശംസിച്ചു. സാംബിയായിലെ മെത്രാന്‍മാരുടെ ദേശീയസമിതിയധ്യക്ഷന്‍ ബിഷപ്പ് ഇഗ്നാത്ത്യോസ് ചാമായാണ് ആശംസാസന്ദേശത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. മൈക്കിള്‍ സത്തായുടെ വിജയം മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്ന സാംബിയന്‍ ജനതയ്ക്ക് പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പ്രസിഡന്‍റ് സ്ഥാനത്തിന്‍റെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ഒരു ക്രൈസ്തവനെന്ന നിലയില്‍ ദൈവത്തിലാശ്രയിച്ചുകൊണ്ട് തന്‍റെ കടമകള്‍ യഥാവിധം നിറവേറ്റിക്കൊണ്ട് ജനങ്ങളുടെ പ്രതീക്ഷകള്‍ പൂവണിയിക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ – മെത്രാമാരുടെ സമിതിയുടെ പേരില്‍ ബിഷപ്പ് ചാമ ആശംസിച്ചു.
ഇരുപത്തിമൂന്നാം തിയതി വെള്ളിയാഴ്ചയാണ് മൈക്കിള്‍ സത്താ സാംബിയന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റത്.








All the contents on this site are copyrighted ©.