2011-09-27 17:36:26

മാര്‍പാപ്പയുടെ വാക്കുകള്‍ കത്തോലിക്കര്‍ ജീവിതത്തില്‍ പകര്‍ത്തണമെന്ന് ഫാദര്‍ ലൊംബാര്‍ദി.


27 സെപ്റ്റംബര്‍ 2011, റോം

മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടത് കത്തോലിക്കരുടെ കടമയെന്ന് ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ദി. വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പാപ്പയുടെ ജര്‍മന്‍ സന്ദര്‍ശനത്തെ വിലയിരുത്തുകയായിരുന്നു പേപ്പല്‍ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി, വാക്കുകളിലൂടെയല്ല ജീവിതത്തിലൂടെയാണ് ക്രിസ്തുവിനു സാക്ഷൃം നല്‍കേണ്ടെതെന്ന് ഉത്ബോധിപ്പിക്കുന്ന പാപ്പ സുവിശേഷാത്മകമായ ജീവിതം നയിക്കാന്‍ ക്രൈസ്തവരെ ക്ഷണിക്കുകയാണെന്നും വത്തിക്കാന്‍ റേഡിയോയുടേയും ടെലിവിഷന്‍ കേന്ദ്രത്തിന്‍റേയും ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊംബാര്‍ദി വിശദീകരിച്ചു. ദൈവമനുഷ്യബന്ധത്തില്‍ കേന്ദ്രീകൃതമായ സാമൂഹ്യജീവിതത്തിനു രൂപം നല്‍കാന്‍ ഇതര ക്രൈസ്തവ സഭകളോടൊത്തു പ്രവര്‍ത്തിക്കാന്‍ മാര്‍പാപ്പ നടത്തിയ ആഹ്വാനം സഭൈക്യസംരംഭങ്ങള്‍ക്കു പുതിയ പ്രവര്‍ത്തന പാത തുറന്നു നല്‍കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.