2011-09-26 16:10:05

വിശ്വാസത്തിനു സാക്ഷൃം നല്‍കേണ്ടത് ദൈനംദിന ജീവിതത്തില്‍ : കര്‍ദിനാള്‍ സ്ക്കോള


26 സെപ്റ്റംബര്‍ 2011, മിലാന്‍

കത്തോലിക്കര്‍ ദൈനംദിന ജീവിതത്തില്‍ വിശ്വാസസാക്ഷൃം നല്‍കാന്‍ വിളിക്കപ്പെട്ടവരാണെന്ന് കര്‍ദിനാള്‍ ആഞ്ചലോ സ്ക്കോള. ഇറ്റലിയിലെ മിലാന്‍ പട്ടണത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കാനൊരുങ്ങുന്ന മുതിര്‍ന്നവരുടെ ഒരു സംഘത്തോടു സംസാരിക്കുകയായിരുന്നു മിലാന്‍ അതിരൂപതയുടെ പുതിയ സാരഥി കര്‍ദിനാള്‍ സ്ക്കോള. ജ്ഞാനസ്നാനം സ്വീകരിക്കാനുള്ള അവരുടെ തീരുമാനം തന്നെ ക്രൈസ്തവജീവിതത്തോടു അവര്‍ക്കുള്ള പ്രതിബന്ധതയാണ് വെളിപ്പെടുത്തുന്നതെന്നും സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ക്രിസ്തുവുമായുള്ള നിരന്തര സംമ്പര്‍ക്കത്തില്‍ നിന്നാണ് വിശ്വാസജീവിതം വളരുന്നതെന്നു പറഞ്ഞ കര്‍ദിനാള്‍ അതിന്‍റെ ഫലങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നത് ക്രൈസ്തവകൂട്ടായ്മയിലാണെന്നും വിശദീകരിച്ചു. കത്തോലിക്കാ സഭാംഗങ്ങള്‍ ജ്ഞാനസ്നാനാര്‍ത്ഥികള്‍ക്കു പ്രോത്സാഹനവും പിന്തുണയും നല്‍കണമെന്നും കര്‍ദിനാള്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.