2011-09-26 16:12:17

പലസ്തീന്‍ - ഇസ്രായേല്‍ സമാധാന ചര്‍ച്ചകള്‍ ധ്രുതഗതിയിലാക്കണമെന്ന് ജറുസലേമിലെ പാത്രിയാര്‍ക്കീസ്


26 സെപ്റ്റംബര്‍ 2011, പലസ്തീന്‍

പലസ്തീന്‍ യു.എന്‍ അംഗത്വത്തിനായി അപേക്ഷിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലും പലസ്തീനും തമ്മിലുള്ള സമാധാനചര്‍ച്ചകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഫ്വാദ് ത്വാല്‍. പലസ്തീന് യു.എന്‍ അംഗത്വം ലഭിക്കുന്നത് രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങള്‍ എന്ന പരിഹാരമാര്‍ഗത്തിലേക്കു നയിച്ചേക്കാമെന്നും അദ്ദേഹം നിരീക്ഷിച്ചു. ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ ഇരു രാജ്യങ്ങളും സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ വാര്‍ഷികപൊതു സമ്മേളനത്തിനിടെ ഇരുപത്തിമൂന്നാം തിയതി വെള്ളിയാഴ്ച യാണ് പലസ്തീന്‍ പ്രസിഡന്‍റ് മെഹ്മൂദ് അബ്ബാസ് യു.എന്‍ അംഗത്വത്തിനുള്ള പലസ്തീന്‍റെ അപേക്ഷ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനു സമര്‍പ്പിച്ചത്. പലസ്തീന്‍റെ യു.എന്‍ അംഗത്വം സംബന്ധിച്ച പ്രമേയം ഈ ദിവസങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയോഗം ചര്‍ച്ചചെയ്യും.









All the contents on this site are copyrighted ©.