2011-09-26 16:14:10

നീതിനിഷ്ഠരായ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക :ആര്‍ച്ച് ബിഷപ്പ് ക്ലെദ


26 സെപ്റ്റംബര്‍, 2011, കാമറൂണ്‍

രാജ്യത്തിന്‍റെ വികസനത്തിനായി നീതിനിഷ്ഠയോടെ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുക്കണമെന്ന് കാമറൂണിലെ ജനങ്ങളെ ആര്‍ച്ച് ബിഷപ്പ് സാമുവേല്‍ ക്ലെദ ആഹ്വാനം ചെയ്തു. അന്നാട്ടില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ പുറത്തിറക്കിയ ഇടയലേഖനത്തിലാണ് അദ്ദേഹം ഈയാഹ്വാനം നടത്തിയത്. ഒക്ടോബര്‍ ഒന്‍പതാം തിയതിയാണ് തിരഞ്ഞെടുപ്പ്. സമ്മതിദാനാവകാശം വിവേകപൂര്‍വ്വം ഉപയോഗിക്കണമെന്ന് ഡ്വാലാ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ക്ലെദേ ഇടയലേഖനത്തിലൂടെ ജനങ്ങളെ ഉത്ബോധിപ്പിച്ചു. സ്വാതന്ത്ര്യലബ്ദിയുടെ അന്‍പതു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അടിസ്ഥാന ജീവിതസൗകര്യങ്ങളില്ലാതെ വലയുകയാണ് കാമറൂണ്‍ ജനത - സന്ദേശത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനപൂര്‍വ്വമായ സഹജീവനത്തിനും പ്രാധാന്യം നല്‍കുന്ന ഭരണകര്‍ത്താക്കളെയാണ് നാടിനാവശ്യമെന്നും അദ്ദേഹം പ്രസ്താവിച്ചു. രാജ്യത്തിന്‍റെ സമഗ്രവികസനത്തിനുവേണ്ട പദ്ധതികള്‍ നടപ്പിലാക്കുന്ന ഒരു പുതിയ ഭരണകൂടത്തിനു രൂപം നല്‍കാന്‍ ഈ തിരഞ്ഞെടുപ്പിലൂടെ സാധിക്കട്ടെ – ആര്‍ച്ച് ബിഷപ്പ് ആശംസിച്ചു.









All the contents on this site are copyrighted ©.