2011-09-26 16:14:57

ഇന്തോനേഷ്യയില്‍ ദേവാലയത്തിനുനേരെ നടന്ന ചാവേറാക്രമണത്തെ മതനേതാക്കള്‍ അപലപിച്ചു.


26 സെപ്റ്റംബര്‍, 2011, ജാവാ

ഇന്തോനേഷ്യായിലെ സോളോ പട്ടണത്തില്‍ പ്രൊട്ടസ്റ്റന്‍റ് ദേവാലയത്തിനു നേരെയുണ്ടായ ആക്രമണങ്ങളെ അന്നാട്ടിലെ മതനേതാക്കള്‍ അപലപിച്ചു. ദേവാലയത്തിനുനേരെ നടന്ന ചാവേറാക്രമണം കിരാതവും അധാര്‍മ്മീകവുമാണെന്ന് ഇസ്ലാം ദേശീയ സമിതിയുടെ യുവജനവിഭാഗത്തിന്‍റെ നേതാവ് നര്‍സന്‍ വാഹിദ് പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു. ഇന്തോനേഷ്യായിലെ ക്രൈസ്തവ സഭകളുടെ സംയുക്തസമിതിയുടെ പ്രതിനിധികളും ആക്രമണത്തെ അപലപിച്ചു. വിശ്വാസികള്‍ക്കെതിരേ ആക്രണം നടത്തുന്നത് ദൈവത്ത അപമാനിക്കുന്നതിനു തുല്യമാണെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റെ സഭൈക്യസമിതിയുടെ കാര്യദര്‍ശി ഫാദര്‍ ബെനി സുസെത്യോ പറഞ്ഞു.
ഇരുപത്തിയഞ്ചാം തിയതി ഞായറാഴ്ച പ്രാര്‍ത്ഥനാശുശ്രൂഷകള്‍ സമാപിച്ചയുടനേയാണ് ചാവേറാക്രമണം നടന്നത്. ആക്രമണത്തില്‍ ചാവേറുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.









All the contents on this site are copyrighted ©.