25 സെപ്റ്റംമ്പര്‍ 2011, ഫ്രൈബൂര്‍ഗ് നിങ്ങളെനിക്കയച്ച കത്ത് ഹൃദയസ്പര്‍ശിയായിരുന്നു
എന്നു വൈദിക വിദ്യാര്‍ത്ഥികളോടു പറഞ്ഞുകൊണ്ട്, അവര്‍ അയച്ച കത്തിനു മറുപടിയായിട്ടാണ്
മാര്‍പാപ്പ ഹ്രസ്വപ്രഭാഷണം ആരംഭിച്ചത്.
തന്‍റെ കൂടെ ആയിരിക്കുവാനായി കര്‍ത്താവ്
12 പേരെ വിളിച്ചു. വിളിച്ചവരെ പഠിപ്പിച്ച് രൂപീകരിച്ച ശേഷമാണ് അവിടുന്ന് ലോകത്തിന്‍റെ
നാല് അതിര്‍ത്തികളിലേയ്ക്കും പറഞ്ഞയച്ചത്. ഇതാണ് ഒരു സെമിനാരിയുടെയും അവിടത്തെ രൂപീകരണ
കാലഘട്ടത്തിന്‍റെയും ദൗത്യം. ദൈവഹിതം വിവേചിച്ചറിയുന്ന ആഴമായ പഠനത്തിന്‍റെ കാലഘട്ടമാണിത്.
ദ്രുതഗതിയില്‍ പരിവര്‍ത്തന വിധേയമാകുന്ന ലോകത്ത് വിശ്വസ്തതയോടെ ഉറച്ചുനില്കുവാന്‍ ക്രിസ്തുവിനായുള്ള
ജീവിതത്തിന്‍റെ വ്യക്തമായ തിരഞ്ഞെടുപ്പ് ഇക്കാലഘട്ടത്തില്‍ നടത്തിയിരിക്കേണ്ടതാണ്.
രൂപീകരണത്തിലൂടെ
ക്രിസ്തുവുമായുള്ള ഒരാന്തരീക യാത്രയാണ് സെമിനാരി ജീവിതം. പ്രാര്‍ത്ഥനയും ദൈവവചനവും ദിവ്യകാരുണ്യവും,
മറ്റ് ആരാധാനക്രമങ്ങളും അതിനു നിങ്ങളെ സഹായിക്കുന്ന ആത്മീയ ഘടകങ്ങളായിരിക്കണം. നിങ്ങളുടെ
വിശ്വാസത്തെ ബലപ്പെടുത്തേണ്ടത് ബുദ്ധിപരമായ പഠനത്തിലൂടെ മാത്രമല്ല, അതില്‍ ക്രിസ്തുവുമായൊരു
വ്യക്തിബന്ധം വളര്‍ത്തിക്കൊണ്ടാണ്. വിശ്വാസം വ്യക്തിപരമാണെങ്കിലും, ഒരു വൈദികന്‍
തന്‍റെ വിശ്വാസം സഭയില്‍ ജനങ്ങള്‍ക്കൊപ്പം ജീവിക്കേണ്ടതാണ്. നമ്മെത്തന്നെയും നമുക്കപ്പുറവും
മറ്റുള്ളവര്‍ക്കായി ത്യാഗപൂര്‍വ്വം സഭയില്‍ സമര്‍പ്പിക്കാന്‍ വൈദികനു സാധിക്കണം. പരിവര്‍ത്തന
വിധേയമാകുന്ന ലോകത്ത് ദൈവീക വെളിച്ചമാണ് നമ്മെ നയിക്കേണ്ടത്, ബൗദ്ധികമായ പഠനം മാത്രമല്ല.
എന്നും ഒരു എളിയ ശിഷ്യന്‍റെ മനോഭാവത്തോടും തുറവോടുംകൂടെ ക്രിസ്തുവിനോടു ചേര്‍ന്നു നില്കുക.