2011-09-25 20:09:43

ആത്മീയ ദാരിദ്ര്യം
നേരിടേണ്ട തിന്മയെന്ന് പാപ്പാ


25 സെപ്റ്റംമ്പര്‍ 2011, ഫ്രൈബൂര്‍ഗ്
ജെര്‍മ്മനിയിലെ ദേശീയ കത്തോലിക്കാ അല്‍മായ സംഘടയുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച.
ഒരു സാധാരണ, അല്ലെങ്കില്‍ ശരാശരി ജെര്‍മ്മന്‍ കുടുംബത്തിന്‍റെ ഇന്നത്തെ ചുറ്റുപാടെന്താണെന്ന് വിലയിത്തുന്നതു നല്ലതാണ്. നമുക്കുള്ള സമൃദ്ധിയും, ജീവിതത്തില്‍ പൊതുവെ കാണിക്കുന്ന സുക്ഷ്മതയുള്ള അടുക്കും ചിട്ടയും കാര്യക്ഷമതയും ശ്രദ്ധേയമാണ്. എന്നാല്‍, നിഷ്പക്ഷമായൊരു കാഴ്ചപ്പാടില്‍ ഒത്തിരി ദാരിദ്ര്യം, മനുഷ്യബന്ധങ്ങളിലും ആത്മീയ തലത്തിലുമുള്ള ദാരിദ്ര്യം നമ്മിലുണ്ട്. ജീവിത മേഖലകളില്‍ തുളച്ചുകയറുന്ന രൂക്ഷമായ ആപേക്ഷികാവാദത്തിന്‍റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
സത്യം അറിയാവുന്നവരെയും ജീവിതത്തിന്‍റെ യഥാര്‍ത്ഥ ലക്ഷൃം മനസ്സിലാക്കിയിട്ടുള്ളവരെപ്പോലും അത് വളരെയേറെ സ്വാധീനിക്കുന്നുണ്ട്.

അപേക്ഷികാവാദം ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് മനുഷ്യബന്ധങ്ങളെയാണ്. നമുക്കു ചുറ്റും അനുഭവേദ്യമാകുന്ന ചിതറുന്ന വ്യക്തിബന്ധങ്ങളിലും ബന്ധങ്ങുടെ അസ്ഥിരതയിലും, ഇത് ഏറെ പ്രകടമാകുന്നുണ്ട്. അമിതമായ വ്യക്തിമാഹാത്മ്യവാദമാണ് ഇതിനു കാരണമാകുന്നത്. ഒന്നും ത്യജിക്കാനും അല്പംപോലും ത്യാഗംസഹിക്കാനും ആരും തയ്യാറാകുന്നില്ല. പൊതുമേഖലയില്‍ മേഖലകളില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള സമര്‍പ്പണവും പൊതുനന്മയ്ക്കായുള്ള സന്നദ്ധസേവനവും ഇന്നു ഇല്ലാതായിട്ടുണ്ട്.
വൈവാഹിക ബന്ധത്തില്‍പ്പോലും ഒരുവ്യക്തിയുമായി ആജീവനാന്ത
സമ്പൂര്‍ണ്ണ സമര്‍പ്പണിത്തിലേര്‍പ്പെടാന്‍ പലരും മടിക്കുകയാണ്.
മരണംവരെ വിശ്വസ്തരായി ജീവിക്കാം, വിശ്വസ്തവും സത്യസന്ധവുമായ ഉറച്ചനിലപാടിലൂടെ, ജീവിത പ്രശ്നങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി പ്രതിവിധികള്‍ തേടിക്കൊണ്ട് ഒരുമിച്ച് ജീവിതം മുന്നോട്ടു നയിക്കാം, എന്നു പറയുവാന്‍ പലര്‍ക്കും ഇന്നു കരുത്തില്ലാതായിട്ടുണ്ട്.

ഒരു പൊതുവിചിന്തനവും വിലയിരുത്തലും അടിയന്തിര ആവശ്യമാണ്.
വ്യക്തിയുടെ സമഗ്രമായ, പ്രത്യേകിച്ച് വ്യക്തിയുടെ തന്‍റെ സ്രഷ്ടാവായ ദൈവവുമായിട്ടുള്ള ബന്ധത്തിന്‍റെ വെളിച്ചത്തിലുള്ള ഒരു വിലയിരുത്തല്‍ നമുക്കാവശ്യമാണ്. സമ്പല്‍ സമൃദ്ധിയുള്ള പാശ്ചാത്യലോകത്തിന് ഇന്നു നഷ്ടമാകുന്നത് ദൈവാനുഭവമാണ്, ദൈവീക നന്മയുടെ അനുഭവമാണ്. പരമ്പരാഗത വിശ്വാസവും സഭാജീവിതവുമായി ഇന്നത്തെ തലമുറയ്ക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്.
നാം ഗൗരവപൂര്‍വ്വം വിലയരുത്തേണ്ടൊരു കാര്യമാണിത്.



നവസുവിശേഷവത്ക്കരണത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനെ 13/2
ഈ പുതിയ ദൗത്യം എല്പിച്ചിട്ടുണ്ടെങ്കിലും, നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്, എല്ലാവരെയും സംബന്ധിക്കുന്നതാണ് ഇത്.

ജെര്‍മനിയിലെ സഭ യഥാര്‍ത്ഥത്തില്‍ വളരെ സംഘടിതമാണ്.
എന്നാല്‍ ഈ സംഘടനാ വൈഭവത്തോടു ചേര്‍ന്നുനില്ക്കേണ്ട
ആത്മീയ ശക്തിയെക്കുറിച്ചും, ദൈവത്തിലുള്ള വിശ്വാസ തീക്ഷ്ണതയെക്കുറിച്ചും നാം മറന്നുപോവുകയാണ്. അങ്ങനെ ബാഹ്യമായും സംഘടനാ തലത്തിലും നമുക്കെല്ലാമുണ്ട്, എന്നാല്‍ അരൂപിയില്‍ നമ്മള്‍ ദരിദ്രരാണ്. എന്‍റെ വീക്ഷണത്തില്‍ പാശ്ചാത്യലോകത്തെ ബാധിക്കുന്ന
വലിയ പ്രതിസന്ധി, വിശ്വാസത്തിന്‍റെ പ്രതിസന്ധിയാണ്. വിശ്വാസത്തെ നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ നാം ആരാഞ്ഞില്ലെങ്കില്‍ നമ്മുടെ ബാഹ്യമായ ഘടനകള്‍ നിലംപരിശാകും. പ്രൗഢഗംഭീരമായ സ്ഥാപനങ്ങളും ദേവാലയങ്ങളും ഫലശൂന്യമായി നിലകൊള്ളും നോക്കുകുത്തികളായിത്തീരും.

നവസുവിശേഷവത്ക്കരണത്തിന്‍റെ പാതയില്‍ ചെറിയ സമൂഹങ്ങളിലൂടെ വ്യക്തികള്‍ക്ക് ആന്തരീക ഉണര്‍വ്വു നല്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്.
ജോലിസ്ഥലത്തും കുടുംബചുറ്റുപാടുകളിലും ചെറുകൂട്ടായ്മകളിലും സഭയുടെയും സമൂഹത്തന്‍റെയും നവമായൊരു സാമീപ്യത്തിലൂടെ
വ്യക്തികള്‍ക്ക് ദൈവത്തിന്‍റെയും വിശ്വാസത്തിന്‍റെയും അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ നമുക്കു പരിശ്രമിക്കാം. ഈ കൂട്ടായ്മയുടെയും സ്നേഹത്തിന്‍റെയും അനുഭവം ഏവര്‍ക്കും ആവശ്യമാണ്, വ്യക്തികളോടെന്ന പോലെതന്നെ ദൈവത്തോടും, ക്രിസ്തുവിനോടുമുള്ള സ്നേഹാനുഭവും വളര്‍ത്തിയെടുക്കാം. ക്രിസ്തു നമ്മോടു പറയുന്നു, എന്നില്‍നിന്നും അകന്നിരുന്നാല്‍ നിങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല. യോഹ. 15, 5.








All the contents on this site are copyrighted ©.