2011-09-24 20:53:32

പാപ്പാ ഫ്രൈബൂര്‍ഗ്
പട്ടണത്തില്‍


24 സെപ്റ്റംമ്പര്‍ 2011, ഫ്രൈബൂര്‍ഗ്
ബര്‍ളിന്‍, ഏര്‍ഫൂര്‍ട്ട് പട്ടണങ്ങളില്‍ പോയശേഷം
ഫ്രൈബൂര്‍ഗ്ഗില്‍ എത്തിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ ഹ്രസ്വപ്രഭാഷണം ആരംഭിച്ചത്.
ദൈവം എവിടെയുണ്ടോ, അവിടെ ഭാവിയുണ്ട്,
ഇതാണ് ഈ അപ്പസ്തോലിക പര്യടത്തിന്‍റെ ആപ്തവാക്യം.

നീ നിന്‍റെ സഹോദരങ്ങളുടെ വിശ്വാസത്തെ ബലിപ്പെടുത്തണം, ലൂക്കാ 22, 32,
എന്ന്, പത്രോസിനു ക്രിസ്തു നല്കിയ ആഹ്വാനവുമായിട്ടാണ്,
പത്രോസിന്‍റെ പിന്‍ഗാമിയായ ഞാന്‍ നിങ്ങളോടൊപ്പമായിരിക്കുന്നത്.
നിങ്ങളുടെകൂടെ പ്രാര്‍ത്ഥിക്കുവാനും, വചനം പങ്കുവയ്ക്കാനും ദിവ്യബലിയര്‍പ്പിക്കുവാനുമാണ് ഞാന്‍ വന്നത്. ഈ സന്ദര്‍ശനത്തിന്‍റെ ഫലപ്രാപ്തിക്കായി ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന യാചിക്കുകയാണ്. നിങ്ങളുടെ വിശ്വാസത്തെ ദൈവം ബലപ്പെടുത്തുകയും,
നിങ്ങള്‍ക്ക് പ്രത്യാശ പകരുകയും, അവിടുത്തെ സ്നേഹത്തില്‍ നിങ്ങളെ വളര്‍ത്തുകയും ചെയ്യട്ടെ. ദൈവസ്നേഹം കൂടുതല്‍ അനുഭവിക്കുകയും അവിടുന്ന് നല്ലവനാണെന്ന് കൂടുതല്‍ അറിയുകയുംചെയ്യുന്ന ദിവസങ്ങളാണിത്.
നമ്മുടെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.... നമ്മുടെ ജീവിതങ്ങള്‍ക്ക് കൂടുതല്‍ അര്‍ത്ഥം കണ്ടെത്തുന്നതിനും, അവയെ ദൈവിക പൂര്‍ണ്ണിമയിലേയ്ക്കു നയിക്കുന്നതിനും ദൈവം നിങ്ങളെ സഹായിക്കട്ടെ.
സമാധനത്തിന്‍റെയു സ്നേഹത്തിന്‍റെയും സന്ദേശവാഹകരാകനും ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ.








All the contents on this site are copyrighted ©.