2011-09-23 19:58:59

മുന്തിരിച്ചെടി –
ക്രിസ്തുവുമായുള്ള സജീവബന്ധത്തിന്‍റെ പ്രതീകം


23 സെപ്റ്റംമ്പര്‍ 2011, ബര്‍ളിന്‍
ബര്‍ളിന്‍ ഒളിംപ്ക്ക് സ്റ്റേഡിയത്തില്‍ ദിവ്യബലിയ്ക്കെത്തിയ വലിയ ജനക്കുട്ടത്തെ കണ്ടതിലുള്ള സന്തോഷം രേഖപ്പെടുത്തിക്കൊണ്ടാണ് മാര്‍പാപ്പ പ്രഭാഷണം ആരംഭിച്ചത്.
എന്‍റെ ഹൃദയും സന്തോഷംകൊണ്ടു മാത്രമല്ല, ആത്മവിശ്വാസംകൊണ്ടും നിറയുകയാണ്. ബര്‍ളില്‍ അതിരൂപതയില്‍നിന്നും ജര്‍മ്മനിയിലെ മറ്റു രൂപതകളില്‍നിന്നും, കൂടാതെ അയല്‍ രാജ്യങ്ങളില്‍നിന്നുമെത്തിയ തീര്‍ത്ഥാടകര്‍ക്കും ഹൃദ്യമായ അഭിവാദ്യങ്ങള്‍. 15 വര്‍‍ഷങ്ങള്‍ക്കു മുന്‍പാണ് ആദ്യമായി ഒരു മാര്‍പാപ്പ ജര്‍മ്മനി സന്ദര്‍ശിച്ചത്. തന്‍റെ മുന്‍ഗാമിയായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍‍പാപ്പ 1996-വ്‍ ബര്‍ണാര്‍ഡ് ലിച്ചെന്‍ബര്‍ഗിനെയും കാള്‍ ലെയിസ്നറിനെയും വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിന് നടത്തിയ സന്ദര്‍ശനംമായിരുന്നു അതി. ഈ വാഴ്ത്തപ്പെട്ടവരെയും അവരുടെ ഗണത്തില്‍പ്പെട്ട അനേകം വിശുദ്ധാത്മാക്കളെയും അനുസ്മരിക്കുകയാണെങ്കില്‍ ക്രിസ്തുവാകുന്ന മുന്ത്രിച്ചെടിയിലെ ശാഖകളുടെയും ഫലമണിയുന്ന സാക്ഷാല്‍ മുന്തിരിയുടെയും അര്‍ത്ഥമെന്തെന്ന് നമുക്ക് മനസ്സിലാകും.

കിഴക്കന്‍ നാടുകളില്‍ സമൃദ്ധമായ ഈ മുന്തിരിച്ചെടിയുടെ ഉപമയാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. ക്രിസ്തുവും അവിടുത്തെ ശിഷ്യന്മാരും അവിടുത്തെ സ്നേഹിതരുമായുള്ള ബന്ധത്തിന്‍റെ അതിമനോഹരവും സജീവവുമായ പ്രതീകവും – പ്രിതിബിംബവുമാണ് മുന്തിരിച്ചെടി. നിങ്ങള്‍ മുന്തിരിച്ചെയിയാണെന്നല്ല ക്രിസ്തു ഉപമയില്‍ പറയുന്നത്, മറിച്ച്, “ഞാനാകുന്നു മുന്തിരിച്ചെടി,
നിങ്ങള്‍ അതിലെ ശാഖകളാണ്,” എന്നാണ് (യോഹ. 15, 5).
ശാഖകള്‍ ചെടിയോടു ചേര്‍ന്നിരിക്കുന്നതുപോലെ നിങ്ങള്‍ എന്നോടും ചേര്‍ന്നിരിക്കുന്നു. നിങ്ങള്‍ എന്നോടു ചേര്‍ന്നിരിക്കുന്നതുപോലെ,
നിങ്ങള്‍ പരസ്പരവും ചേര്‍ന്നിരിക്കണം. ക്രിസ്തു നല്കുന്ന മുന്തിരിച്ചെടിയിലെ കൂട്ടായ്മ ഭാവാത്മകവും പ്രതീകാത്മകവുമായൊരു ബന്ധമല്ല. അത് ക്രിസ്തുവുമായുള്ള സജീവവും ജീവാത്മകവുമായ, ജീവന്‍ പ്രസരിക്കുന്ന ബന്ധമാണ്. ഇത് സഭയുടെ പ്രതീകമാണ്. ജ്ഞാനസ്നാനത്താല്‍ മുദ്രിതവും ദിവ്യകാരുണ്യത്താല്‍ പരിപോഷിതവുമായ ക്രിസ്തുവിലുള്ള ഒരു കൂട്ടായ്മയാണ് മുന്തിരിച്ചെടിയില്‍ സുവിശേഷം വരച്ചുകാട്ടുന്നത്.

ഞാനാകുന്നു മുന്തിരിച്ചെടി, എന്നു ക്രിസ്തു പറയുമ്പോള്‍ നാം ക്രിസ്തുവിലും, ക്രിസ്തു നമ്മിലും വസിക്കുന്ന, ക്രിസ്തുവിന്‍റെ അഭൂതപൂര്‍വ്വമായ മുമ്പോരിക്കലുമില്ലാത്ത, സഭയുമായുള്ള വ്യക്തിബന്ധത്തിന്‍റെയും താദാത്മഭാവത്തിന്‍റെയും യാഥാര്‍ത്ഥ്യമാണ് ഈ വചനത്തല്‍, ഉപമയില്‍ പ്രതിഫലിക്കുന്നത്.

ഡമാസ്ക്കസ്സിലേയ്ക്കുള്ള യാത്രമദ്ധ്യേ സഭയെ പീഡിപ്പിക്കുവാന്‍ പോയ സാവൂളിനോട് ക്രിസ്തുതന്നെയാണ് ചോദിക്കുന്നത്, സാവൂള്‍, സാവൂള്‍, നീ എന്തുകൊണ്ടാണ് എന്നെ പീഡിപ്പിക്കുന്നത്. ഈ വാക്കുകളില്‍ ഉത്ഥിനായ ക്രിസ്തുവിന്‍റെ സഭയുമായുള്ള ആഴമായ ആന്തരീക ഐക്യം വളരെ പ്രകടമായും വെളിപ്പെടുത്തപ്പെടുകയാണ്. ക്രിസ്തു ഈ ലോകത്ത് തന്‍റെ സഭയില്‍ അധിവസിക്കുകയും തന്‍റെ സാന്നിദ്ധ്യം തുടരുകയും ചെയ്യുന്നു. അവിടുന്ന് സഭയില്‍ നമ്മോടൊപ്പമുണ്ട്, നാം അവിടത്തോടുകൂടെയും.
എന്തുകൊണ്ടാണ് എന്നെ പീഢിപ്പിക്കുന്നത്?
സഭയുടെ പീഢനങ്ങള്‍ ഏല്‍ക്കുന്നത് ക്രിസ്തു തന്നെയാണെന്ന് ഈ ചോദ്യം സ്പ്ഷ്ടമാക്കുന്നു. അതുപോലെ നാം വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുമ്പോള്‍, നാം ഒറ്റയ്ക്കല്ല, ക്രിസ്തു നമ്മോടൊപ്പമുണ്ട് എന്ന വസ്തുതയും ഇതു വ്യക്തമാക്കുന്നുണ്ട്.

ഉപമയില്‍ ക്രിസ്തു പറയുന്നു. ഞാന്‍ മുന്തിരിച്ചെടുയും എന്‍റെ പിതാവ് കൃഷിക്കാരനുമാണ് (യോഹ. 15, 1). അവിടുന്ന് വീണ്ടും തുടരുന്നു, കൃഷിക്കാരന്‍ ഉണങ്ങിയ ശിഖരങ്ങള്‍ വെട്ടിക്കളയുകയും, നല്ലവ ഫലമണിയേണ്ടതിന് മുറിച്ചുനിറുത്തുകയും ചെയ്യുന്നു.

എസേക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്നും, ആദ്യവായനയില്‍ നാം ശ്രവിച്ചതുപോലെ, “നമ്മുടെ ശരീരത്തില്‍നിന്നും ശിലാഹൃദയം എടുത്തുമാറ്റി മാംസളമായ ഹൃദയം നല്കാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നു.” അവിടുന്ന് സമ്പൂര്‍ണ്ണ ചേതനയുള്ള, നവജീവന്‍ നമുക്ക് നല്കാന്‍ ആഗ്രഹിക്കുന്നു.
പാപികളെ വിളിക്കാനാണ് ക്രിസ്തു ആഗതനായത്. രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം, ആരോഗ്യവാന്മാര്‍ക്കല്ല. (ലൂക്കാ 5, 31). രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രസ്താവിക്കുന്നതുപോലെ, പാപികള്‍ക്ക് മാനസാന്തരത്തിന്‍റെ പാത തുറന്നുകൊണ്ടും, അവരെ സൗഖ്യദാനത്തിലേയ്ക്കും, സമ്പൂര്‍ണ്ണ ജീവനിലേയ്ക്കും നയിച്ചുകൊണ്ടും സഭ, ഈ ലോകത്ത് രക്ഷയുടെ സാര്‍വ്വലൗകിക കൂദാശയായും സ്ഥാപനമായും നിലകൊള്ളുന്നു. (LG 48).
ക്രിസ്തു തന്‍റെ സഭയെ ഭരമേല്പിച്ച വലിയ ദൗത്യവും സന്ദേശവും ഇതാണ്.

ധാരാളം പേര്‍ ഇന്നു സഭയെ പുറമെനിന്നും ഒരു വലിയ സ്ഥാപനം മാത്രമായിട്ടാണ് കാണുന്നത്. ജനാധിപത്യ സമൂഹത്തിലെ അല്ലെങ്കില്‍ സമുദായത്തിലെ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കേണ്ട ബൃഹത്തായൊരു പ്രസ്താനമായി സഭയെ കാണുന്നുണ്ട്. ഇങ്ങനെ ഉപരിപ്ലമായൊരു വിക്ഷണത്തില്‍, നല്ലതും മോശവുമായ മത്സ്യങ്ങളും, കളയും ഗോതമ്പും ഒരുപോലെ സഭയിലുണ്ട് എന്നൊരനുഭവം പലര്‍ക്കും ഉണ്ടാകുന്നത്. ഈ വിപരീതാനുഭവങ്ങളെ ഒരു സ്ഥാപനത്തിന്‍റെ പശ്ചത്തലത്തില്‍ കാണുമ്പോള്‍, സഭയുടെ മഹത്തരവും ആഴമുള്ളതുമായ ആത്മീയരഹസ്യം മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നു. അങ്ങനെ ഈ ചെടിയുടെ, മുന്തിരിയുടെ ഭാഗമായിരിക്കുന്നതില്‍ വലിയ സവിശേഷതയോ സന്തോഷമോ ഇല്ല, എന്നൊരു നിഗമനത്തിലേയ്ക്ക് അവര്‍ എത്തിച്ചേരുന്നു. സഭയെക്കുറിച്ചുള്ള ഉപരിപ്ലവവും ഭാഗികവുമായ ധാരണകളില്‍നിന്നുകൊണ്ട് തങ്ങളുടെ ‘സ്വപ്നത്തിലെ സഭ’ സാക്ഷാത്ക്കരിക്കപ്പെടാതെ പോകുമ്പോള്‍, അസംതൃപ്തിയും വെറുപ്പും വ്യക്തികളില്‍ വളരുന്നു. അങ്ങെ സഭയില്‍ എന്നെ അംഗമായി വിളിച്ചതിന് ദൈവമേ, ഞാനങ്ങയെ സ്തുതിക്കുന്നു, എന്ന് തലമുറകള്‍ പാടിയ ആ സ്തുതിപ്പ് അങ്ങനെയുള്ളവര്‍ക്ക് ഏറ്റുപാടാനാവാത്ത ഒരവസ്ഥയില്‍ എത്തിച്ചേരുന്നു.

നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍, ഞാന്‍ നിങ്ങളിലും വസിക്കും, എന്ന് കര്‍ത്താവ് തുടര്‍ന്നും ആഹ്വാനംചെയ്യുന്നു. മുന്തിരിച്ചെടിയില്‍ വസിക്കാത്ത ശാഖകള്‍ ഫലമണിയാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങളും ഫലമണിയുകയില്ല. എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ സാദ്ധ്യമല്ല. (യോഹ. 15, 4).
ജീവിതത്തില്‍ ഒരു തിരഞ്ഞെടുപ്പ് നമുക്കെല്ലാവര്‍ക്കും ആവശ്യമാണ്.
എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം ശാഖകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു. (യോഹ. 15, 6).
വിശുദ്ധ അഗസ്റ്റിന്‍ പറയുന്നതുപോലെ, ഒരുശാഖ രണ്ടു കാര്യങ്ങള്‍ക്കു കൊള്ളാം തീയിലിടുന്നതിനോ, ഫലമണിയുന്നതിനോ. ഫലമണിയുന്നില്ലെങ്കില്‍ തീയിലെറിയപ്പെടും. തീയിലെറിയപ്പെടല്‍ ഒഴിവാക്കിയാല്‍ ഫലമണിയാനും സാധിക്കുമെന്നത് തീര്‍ച്ചയാണ്, എന്ന്.

തീരുമാനം നമ്മുടെ ഓരോരുത്തരുടേതുമാണ്. നമ്മുടെ ജീവിതാസ്ഥത്വത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിക്കൊണ്ടുള്ള തീരുമാനമാണ് നാം എടുക്കേണ്ടത്.
മുന്തിരിയുടെ ചിത്രം, പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്‍റെയും പ്രതീകമാണ്. ഈ മുന്തിരിയുടെ മൂലമാകാനാണ് ക്രിസ്തു മനുഷ്യാവതാരത്തിലൂടെ നമ്മോടൊത്തു വസിച്ചത്. ജീവിതത്തില്‍ എത്ര വലിയ പ്രതിസന്ധികളും കോട്ടങ്ങളും ഉണ്ടായാലും, നമ്മെ പരിപോഷിപ്പിക്കാനും ശക്തിപ്പെടുത്താനും കരുത്തുള്ള ജീവജലത്തിന്‍റെ സ്രോതസ്സ് ക്രിസ്തുവാണെന്ന സ്ത്യം മറക്കരുത്.
നമുക്ക് അഗ്രാഹ്യമാംവിധം അവിടുന്നു നമ്മുടെ പാപങ്ങളും ആശങ്കയും വേദനകളും പേറുന്നുണ്ട്, അവിടുന്നു നമ്മെ രൂപാന്തരപ്പെടുത്തുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്, അവിടുന്നു നമ്മെ നല്ല വീഞ്ഞാക്കി മാറ്റും.

ഏറെ ആലസ്യങ്ങളും അസ്വസ്തതകളും നിറഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുടുംബബന്ധങ്ങളും സുഹൃദ് വലയവുമെല്ലാം ഹ്രസ്സ്വമാക്കപ്പെടുകയും ചുരിങ്ങിപ്പോവുകയും ചെയ്യുന്നു. ധാരാളം പേര്‍ക്ക് ജീവിതവഴിതന്നെ തെറ്റിപ്പോകുന്നു. ജീവിതത്തിന്‍റെ സ്ഥായീഭാവം നഷ്ടപ്പെട്ട്, അടിത്തറ ഇളകിപ്പോവുകയും ചെയ്യുമ്പോള്‍, എമാവൂസിലെ അപ്പോസ്തലന്മാരെപ്പോലെ നമുക്കു പ്രാര്‍ത്ഥിക്കാം,
സന്ധ്യമയങ്ങി, ചുറ്റു ഇരുട്ടായി. കര്‍ത്താവേ, അങ്ങ് ഞങ്ങളോടൊത്തു വസിക്കണമേ, (ലൂക്കാ 24, 29).









All the contents on this site are copyrighted ©.