2011-09-22 19:22:09

മിണ്ടാമഠത്തിലേയ്ക്ക്
മാര്‍പാപ്പായുടെ
സ്നേഹാശംസകള്‍


22 സെപ്റ്റംമ്പര്‍ 2011, സ്പെയിന്‍
മിണ്ടാമഠത്തിലെ 104 വയസ്സുകാരി സഹോദരിക്ക് മാര്‍പാപ്പ ജന്മദിനാശംസകള്‍ നേര്‍ന്നു.
സ്പെയിനിലെ മാഡ്രിഡിലുള്ള സിസ്റ്റേഴ്സ്യന്‍ സഭാംഗമായ സിസ്റ്റര്‍ തെരീസയ്ക്കാണ് മാര്‍പാപ്പ 104-ാം പിറന്നാള്‍ ആശംസിച്ചുകൊണ്ട് സെപ്റ്റംമ്പര്‍ 16-ാം തിയതി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റുവഴി ആശംസകളയച്ചത്. 85 വര്‍ഷക്കാലം മിണ്ടാ മഠത്തില്‍ ജീവിച്ച സിസ്റ്റര്‍ തെരീസാ മാര്‍പാപ്പായുടെ മാഡ്രിഡ് പര്യടനവേളിയില്‍ ആദ്യമായി ആവൃതിയില്‍നിന്നും പുറത്തുവന്ന് മാര്‍പാപ്പയെ നേരില്‍ കാണുകയുണ്ടായി. ആശംസാ സന്ദേശത്തില്‍ പാപ്പ സിസ്റ്റര്‍ തെരീസയുമായുള്ള മാഡ്രിഡിലെ കൂടിക്കാഴ്ച അനുസ്മരിച്ചു. ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തില്‍ ശരണം പ്രാപിച്ചുകൊണ്ട്, ദൈവഹിതം നിറവേറ്റുന്നതിലാണ് ജീവിതത്തിന്‍റെ പൂര്‍ണ്ണത അടങ്ങിയിരിക്കുന്നതെന്നും വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ഉപവിയുടെയും ദീപമായി തെളിയുവാനും, മാര്‍പാപ്പ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
19-ാമത്തെ വയസ്സില്‍ സിസ്റ്റര്‍ തെരേസാ മണ്ടാമഠത്തില്‍ ചേര്‍ന്നത് ജോസഫ് റാത്സിങ്കര്‍ ജനിച്ച 1927 സെപ്റ്റംമ്പര്‍ 16-നാണെന്നത് ആകസ്മീകമാണ്.








All the contents on this site are copyrighted ©.