2011-09-22 19:27:35

മദര്‍ തെരേസായുടെ
ആതുരാലയം തര്‍ത്തു


22 സെപ്റ്റംമ്പര്‍ 2011, മോസ്കോ
മോസ്കോയില്‍ മദര്‍ തെരേസായുടെ ആതുരാലയം സര്‍ക്കാര്‍ നീക്കംചെയ്തു.
മോസ്ക്കോയിലെ കത്തോലിക്കാ കത്തീഡ്രല്‍ ദേവാലയത്തില്‍ വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ വെങ്കല പ്രതിമ സ്ഥാപിക്കാനിരിക്കെയാണ്, പട്ടണത്തിന്‍റെ മറുഭാഗത്ത് മദര്‍ തെരീസാ പാവങ്ങള്‍ക്കായി പണിതീര്‍ത്ത ആതുരാലയം സെപ്റ്റംമ്പര്‍ 16-ാം തിയതി പട്ടണാധികൃതര്‍ പൊളിച്ചു മാറ്റിയത്. വേണ്ടത്ര അനുവാദം വാങ്ങിയിട്ടില്ല എന്ന പേരിലാണ് മോസ്കോ സിറ്റി അധികൃതര്‍ നിയമനടപടികളുമായി ആതുരാലയം തകര്‍ത്തത്.
ഉദാരമതികളായ ധാരളം വ്യക്തികളുടെ സഹായത്തോടെ പണിതീര്‍ത്ത ആതുരാലയം നിയമനടപടികളുപയോഗിച്ച് നീക്കംചെയ്തത് മനുഷ്യയാതനകളോടു കാണിക്കുന്ന അന്ധതയാണെന്നും നിര്‍ദ്ധനരെ സഹായിക്കുന്നവരോടു കാണിക്കുന്ന ആവഗണനയുമാണെന്നും
മദര്‍ തെരേസായുടെ മോസ്കോയില്‍ പ്രവര്‍ത്തിക്കുന്ന സഹോദരികള്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. റഷ്യന്‍ സര്‍ക്കാരിന്‍റെ നേരിട്ടുള്ള അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട്
മദര്‍ തെരേസാ തന്നെയാണ് 1988-ല്‍ മോസ്കോയില്‍ നിരാലംബര്‍ക്കായി
ഭവനം തുറന്നതെന്ന് സ്ഥലത്തെ സുപീരിയര്‍ സിസ്റ്റര്‍ ഫ്രാന്‍സീനാ വെളിപ്പെടുത്തി.

റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയുടെയും, പാത്രിയര്‍ക്കിസ് കിരിലിന്‍റെയും അഭ്യര്‍ത്ഥനകള്‍ നിരസിച്ചുകൊണ്ടാണ് പട്ടാണാധികൃതര്‍ നിയമ നടപടികള്‍ നടപ്പാക്കിയത്. പരിത്യക്തരായ ശിശുക്കളുടെ പരിപാലനം, മാറാരോഗങ്ങള്‍ പിടിപെട്ടവര്‍ക്കായുള്ള സാന്ത്വനാലയം, അംഗവിഹീനര്‍ക്കുള്ള മന്ദിരം, മദ്യപര്‍ക്കായുള്ള മുക്തികേന്ദ്രം എന്നിവായാണ് മദര്‍ തെരേസായുടെ സഹോദരികള്‍ (മിഷണറീസ് ഓഫ് ചാരിറ്റി) മോസ്കോയില്‍ ചെയ്തിരുന്ന പ്രേഷിത പ്രവര്‍ത്തനങ്ങള്‍.









All the contents on this site are copyrighted ©.