2011-09-22 19:33:27

കറാച്ചി ദേവാലയം
ജൂബിലി നിറവില്‍


22 സെപ്റ്റംമ്പര്‍ 2011, പാക്കിസ്ഥാന്‍
കറാച്ചിയിലെ തിരുഹൃദയ ദേവാലയം 150-ാം വാര്‍ഷികം ആഘോഷിക്കുന്നു.
വിവിധ രാജ്യങ്ങളില്‍നിന്നും സംസ്കാരങ്ങളില്‍നിന്നും പാക്കിസ്ഥാനിലെത്തിയവര്‍ക്ക് ഒരു സാന്ത്വനകേന്ദ്രവും സ്വാഗത കമാനവുമാണ് യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള ദേവാലയമെന്ന് സെപ്റ്റംമ്പര്‍ 18-ാം തിയതി ഞാറാഴ്ച് ദേവാലയത്തിന്‍റെ ജൂബിലി ഉദ്ഘാടനംചെയ്തുകൊണ്ട് കറാച്ചി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് എവാരിസ്റ്റ് പിന്‍റോ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍റെ തലസ്ഥാനമായ കറാച്ചിയുടെ ഹൃദയഭാഗത്ത് ഉയര്‍ന്നു നില്കുന്ന പ്രഥമ കത്തോലിക്കാ ദേവാലയം 1862-ല്‍ പണിതീര്‍ത്തതാണ്.
1950-ല്‍ പാക്കിസ്ഥാനിലെ പ്രഥമ സഭാപ്രവിശ്യയായ കറാച്ചി അതിരൂപത സ്ഥാപിതമാകുന്നതിനു മുന്‍പ് ഇന്ത്യയിലെ മുംമ്പൈ അതിരൂപതയുടെ കീഴിലായിരുന്നു പാക്കിസ്ഥാനിലെ സഭയെന്ന വസ്തുതയും ആര്‍ച്ചുബിഷപ്പ് പിന്‍റോ തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.
പാക്കിസ്ഥാനിലെ പ്രഥമ കത്തോലിക്കാ ദേവാലയത്തിന്‍റെ ജൂബിലി ആഘോഷം പാക്കിസ്ഥാനിലെ സഭയുടെ ആഘോഷമാണെന്നും ആര്‍ച്ചുബിഷപ്പ് പിന്‍റോ ദിവ്യബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.








All the contents on this site are copyrighted ©.