2011-09-21 18:31:42

‘എല്ലാം പാപ്പായ്ക്ക്’
പരസ്യഫലകം


21 സെപ്റ്റംമ്പര്‍ 2011, ബര്‍ലിന്‍
പാപ്പായെ സ്വീകരിക്കാന്‍ ജര്‍മ്മനിയില്‍ ലോകത്തിലെ ഏറ്റവും വലിയ പരസ്യഫലകം ഉയര്‍ന്നു.
സെപ്റ്റംമ്പര്‍ 22-ാം തിയതി വ്യാഴാഴച തന്‍റെ ജന്മനാടു സന്ദര്‍ശിക്കുന്ന ബനഡിക്ട‍് 16-ാമന്‍ മാര്‍പാപ്പയ്ക്ക് സ്വാഗതമാശസിച്ചുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ബഹുവര്‍ണ്ണ ഫ്ലെക്സ് പരസ്യഫലകം ബര്‍ളിന്‍ പട്ടണമദ്ധ്യത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ജര്‍മ്മനിയിലെ വന്‍ പ്രസാധകരും പത്ര-മാസിക കമ്പനിയുമായ Bild ബില്‍ഡ് ആണ്, തങ്ങളുടെ ആസ്ഥാനമന്ദിരത്തിന്‍റെ 19 നിലകള്‍ നിറഞ്ഞുനില്ക്കുന്ന വര്‍ണ്ണചിത്രത്തിലൂടെ മാര്‍പാപ്പയ്ക്ക് സ്വാഗതമാശംസിക്കുന്നത്. ശരാശരി 200 അടി ഉയരമുള്ള പരസ്യഫലകത്തിന് 150 അടി വീതിയുമുണ്ട്. ‘എല്ലാം പാപ്പായ്ക്ക്’ Wir sind papst, എന്ന ജര്‍മ്മന്‍ ഭാഷയിലുള്ള ശീര്‍ഷകവുമായിട്ടാണ് ആരെയും ആകര്‍ഷിക്കുന്ന പടുകൂറ്റന്‍ പരസ്യം ബര്‍ളില്‍ പട്ടണത്തില്‍ ഉയര്‍ന്നു നില്ക്കുന്നത്. ജര്‍മ്മന്‍ കര്‍ദ്ദിനാളായ ജോസഫ് റാത്സിങ്കര്‍ 2005-ല്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയായി ആഗോളസഭയുടെ സാരഥ്യമേറ്റെടുത്തപ്പോള്‍ Bild പ്രസിദ്ധീകരിച്ച മനോഹരമായ പാപ്പയുടെ ചിത്രമാണ് പരസ്യഫലകത്തില്‍ നിറഞ്ഞുനില്ക്കുന്നത്.








All the contents on this site are copyrighted ©.