2011-09-21 18:36:43

പരിസ്ഥിതി സംരക്ഷണം
ലോക സമുദ്ധാരണത്തിന്


21 സെപ്റ്റംമ്പര്‍ 2011, റോം
തകരുന്ന ലോകത്തെ സമുദ്ധരിക്കാന്‍ പരിസ്ഥിതി സംരക്ഷിക്കണമെന്ന്,
ഫാദര്‍ അഡോള്‍ഫ് നിക്കോളേ, ഈശോ സഭയുടെ സുപീരിയര്‍ ജനറല്‍ ഉദ്ബോധിപ്പിച്ചു.
റോമിലുള്ള ഈശോ സഭയുടെ ആസ്ഥാനത്തുനിന്നും സെപ്റ്റംമ്പര്‍ 16-ാം തിയതി പ്രസിദ്ധീകരിച്ച, ‘തകരുന്ന ലോകത്തെ സമുദ്ധരിക്കാന്‍’ to assemble a broken world എന്ന പ്രത്യേക പ്രബോധനത്തിലൂടെയാണ് , ഫാദര്‍ നിക്കോളെ തന്‍റെ സഭാംഗങ്ങളോട് സമൂഹങ്ങളിലും സ്ഥാപനങ്ങളിലും വ്യക്തിജീവിതങ്ങളിലും സ്ഥായിയായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഭൂമിയുടെ സുസ്ഥിതിക്കായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കണമെന്ന് ആഹ്വാനംചെയ്തത്.
പ്രാദേശിക സഭയോടും സാമൂഹ്യപ്രസ്ഥാനങ്ങളോടും സഹകരിച്ചുകൊണ്ട്, പ്രോയോഗികമായ തീരുമാനങ്ങളെടുക്കുകയും, കാലാവസ്ഥാ വ്യതിയാനത്തിലൂടെ ജനജീവിതത്തെ ദുസ്സഹമാക്കുന്ന പരിസ്ഥിതി വിനാശ ഘടകങ്ങളെ നേരിടമെന്ന് ഫാദര്‍ നിക്കോളെ ഉദ്ബോധിപ്പിച്ചു.
പരിസ്ഥിതിയെ സംബന്ധിക്കുന്ന സഭാപ്രബോധനങ്ങളും വിശുദ്ധ ഇഗ്നേഷ്യസിന്‍റെ അത്മീയതയും കോര്‍ത്തിണക്കിക്കൊണ്ട് ഈശോ സഭയുടെ വിവിധ പ്രോവിന്‍സുകള്‍ നടത്തിയ പഠനത്തിന്‍റെയും പരിചിന്തനത്തിന്‍റെയും സംക്ഷേപമായിട്ട് ഉരുത്തിരിഞ്ഞ ചിന്തകളാണ്
ഫാദര്‍ നിക്കോളെ പരിസ്ഥിതി സംരക്ഷണ പ്രബോധനമായി പ്രസിദ്ധികരിച്ചത്.
ലോകത്ത് ഏറ്റവും അംഗബലമുള്ള സന്യാസസമൂഹമാണ് ഈശോ സഭ,
the society of Jesus.








All the contents on this site are copyrighted ©.