2011-09-20 16:10:14

വൈദീകര്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനുവേണ്ടി ശബ്ദമുയര്‍ത്തുക: ആര്‍ച്ച് ബിഷപ്പ് ഡോലന്‍


20 സെപ്റ്റംമ്പര്‍ 2011, ന്യൂയോര്‍ക്ക്

ദരിദ്രരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നവരുടേയും മധ്യേ അജപാലനശുശ്രൂഷ ഊര്‍ജ്ജിതമാക്കണമെന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ മെത്രാന്‍മാരുടെ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തിമോത്തി ഡോലന്‍ അന്നാട്ടിലെ വൈദീകരെ ഉത്ബോധിപ്പിച്ചു. മെത്രാന്‍മാരും വൈദീകരും വചനപ്രഘോഷണവേളയില്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തെക്കുറിച്ചും പരാമര്‍ശിക്കണമെന്ന് അന്നാട്ടിലെ സഭാമേലധ്യക്ഷന്‍മാര്‍ക്കയച്ച സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. ദാരിദ്ര്യവും തൊഴിലില്ലായ്മയും സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുകയാണ് - അദ്ദേഹം നിരീക്ഷിച്ചു. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരും തെക്കേഅമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരുമാണ് കടുത്ത ദാരിദ്ര്യമനുഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനുവേണ്ടി ജനങ്ങളോടൊത്ത് പ്രവര്‍ത്തിക്കാന്‍ അജപാലകരെ ആഹ്വാനം ചെയ്ത ആര്‍ച്ച് ബിഷപ്പ് ഈ വിഷയം പൊതുശ്രദ്ധയില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കണമെന്നും വ്യക്തമാക്കി. ശക്തമാക്കണമെന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ മെത്രാന്‍മാരുടെ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തിമോത്തി ഡോലന്‍ അന്നാട്ടിലെ വൈദീകരെ ആഹ്വാനം ചെയ്തു. മെത്രാന്‍മാരും വൈദീകരും വചനപ്രഘോഷണത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തെക്കുറിച്ചു പരാമര്‍ശിക്കണമെന്നും അന്നാട്ടിലെ സഭാമേലധ്യക്ഷന്‍മാര്‍ക്കയച്ച സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. ദാരിദ്ര്യവും തൊഴിലില്ലായ്മയും സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുകയാണ് അദ്ദേഹം നിരീക്ഷിച്ചു. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരും തെക്കേഅമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരുമാണ് കടുത്ത ദാരിദ്ര്യമനുഭവിക്കുന്നതെന്നും സന്ദേശം ചൂണ്ടിക്കാട്ടി. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനുവേണ്ടി ജനങ്ങളോടൊത്ത് പ്രവര്‍ത്തിക്കാന്‍ അജപാലകരെ ക്ഷണിച്ച ആര്‍ച്ച് ബിഷപ്പ് ഈ വിഷയം പൊതുശ്രദ്ധയില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കണമെന്നും വ്യക്തമാക്കി.








All the contents on this site are copyrighted ©.