2011-09-20 16:09:19

മാര്‍പാപ്പ ബഹിരാകാശായാത്രികര്‍ക്കൊപ്പം.


19 സെപ്റ്റംമ്പര്‍ 2011, കാസില്‍ ഗണ്‍ഡോള്‍ഫോ
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സെപ്തംബര്‍ പത്തൊന്‍പതാം തിയതി ബഹിരാകാശ യാത്രികരുടെ ഒരു സംഘവുമായി കൂടിക്കാഴ്ച്ച നടത്തി. തിങ്കളാഴ്ച രാവിലെ കാസില്‍ ഗണ്‍ഡോള്‍ഫോയിലുള്ള വേനല്‍ക്കാല വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ചാ വേളയില്‍ ബഹിരാകാശ യാത്രികര്‍ മൂന്ന് പ്രതീകാത്മക സമ്മാനങ്ങള്‍ മാര്‍പാപ്പയ്ക്കു നല്‍കി. മൈക്കല്‍ ആഞ്ചലോയുടെ ‘സൃഷ്ടി’ എന്ന ചിത്രം മുദ്രണം ചെയ്ത ഒരു മെഡല്‍, ഭൂപടം, ബഹിരാകാശത്ത് നാസായുടെ പതാകയും വത്തിക്കാന്‍റെ പതാകയും ഒരുമിച്ചു പറക്കുന്ന ഒരു ഫോട്ടോ എന്നിവയായിരുന്നു സമ്മാനങ്ങള്‍.
മാര്‍പാപ്പ ബഹിരാകാശയാനത്തിലെ യാത്രീകരോട് മെയ് മാസം ഇരുപത്തൊന്നാം തിയതി നടത്തിയ സംഭാഷണത്തില്‍ സന്നിഹിതരായിരുന്ന രണ്ട് ഇറ്റാലിയന്‍ ബഹിരാകാശ യാത്രികരും സംഘത്തിലുണ്ടായിരുന്നു. എന്‍ഡവര്‍ എന്ന ബഹിരാകാശയാനത്തിലെ പന്ത്രണ്ട് ശാസ്ത്രജ്ഞരോട് മാര്‍പാപ്പയുടെ പഠനമുറിയില്‍ ഒരുക്കിയിരുന്ന പ്രത്യേക സംവിധാനമുപയോഗിച്ചാണ് പാപ്പ പതിനെട്ടു മിനിറ്റുനേരത്തെ സംഭാഷണം നടത്തിയത്. ഗഗനചാരികളുടെ ധൈര്യവും, അര്‍പ്പണബോധവും അഭിന്ദാര്‍ഹമാണെന്നു പറഞ്ഞ മാര്‍പാപ്പ ഭാവിയുടെ നവീന സാധ്യതകള്‍ തേടുന്ന മനുഷ്യകുലത്തിന്‍റെ പ്രതിനിധികളെന്നാണ് അന്ന് അവരെ വിശേഷിപ്പിച്ചത്.
ബഹിരാകാശയാനത്തിലെ പന്ത്രണ്ട് ശാസ്ത്രജ്ഞരോട് പാപ്പ പതിനെട്ടു മിനിറ്റുനേരത്തെ സംഭാഷണം നടത്തിയത് മെയ് മാസം ഇരുപത്തൊന്നാം തിയതിയാണ്. ഗഗനചാരികളുടെ ധൈര്യവും, അര്‍പ്പണബോധവും അഭിന്ദാര്‍ഹമാണെന്നു പറഞ്ഞ മാര്‍പാപ്പ തന്‍റെ ഭാവിക്ക് നവീന സാധ്യതകള്‍ തേടുന്ന മനുഷ്യകുലത്തിന്‍റെ പ്രതിനിധികളെന്നാണ് അന്ന് അവരെ വിശേഷിപ്പിച്ചത്. മാര്‍പാപ്പ തിങ്കളാഴ്ച അനുവദിച്ച കൂടിക്കാഴ്ച്ചയില്‍ ബഹിരാകാശ യാത്രികര്‍ മൂന്ന് പ്രതീകാത്മക സമ്മാനങ്ങള്‍ മാര്‍പാപ്പയ്ക്കു നല്‍കി. മൈക്കല്‍ ആഞ്ചലോയുടെ ‘സൃഷ്ടി’ എന്ന ചിത്രം മുദ്രണം ചെയ്തിരിക്കുന്ന ഒരു മെഡല്‍, വിശ്വഭൂപടം, ബഹിരാകാശത്ത് നാസായുടെ പതാകയും വത്തിക്കാന്‍റെ പതാകയും ഒരുമിച്ചു പറക്കുന്ന ഒരു ഫോട്ടോ എന്നിവയാണ് സമ്മാനങ്ങള്‍.









All the contents on this site are copyrighted ©.