2011-09-20 16:14:09

മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യവാര്‍ഷികം


20 സെപ്റ്റംമ്പര്‍ 2011, തിരുവന്തപുരം

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എണ്‍പത്തൊന്നാം പുനരൈക്യവാര്‍ഷികാഘോഷങ്ങള്‍ ഇരുപതാം തിയതി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ആരംഭിച്ചു. പുനരൈക്യ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇരുപത്തിയൊന്നാം തിയതി ബുധനാഴ്ച രാവിലെ സഭയുടെ ആസ്ഥാനകാര്യാലയമായ കാതോലിക്കേറ്റ് സെന്‍ററിന്‍റെ ഉത്ഘാടനകര്‍മ്മം നടക്കും. ബുധനാഴ്ച വൈകീട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയൂസ് മാര്‍ ക്ലീമീസിന്‍റെ അധ്യക്ഷതയില്‍ മലങ്കര സഭയുടെ പ്രഥമ സഭാ അസംബ്ലി ആരംഭിക്കും. ഇരുപത്തിമൂന്നാം തിയതി വെള്ളിയാഴ്ച അസംബ്ലി സമാപിക്കും.










All the contents on this site are copyrighted ©.