2011-09-17 16:32:30

രാഷ്ട്രങ്ങള്‍ വയോധികരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്ന് ആര്‍ച്ച് ബിഷപ്പ് തോമാസി


17 സെപ്റ്റംമ്പര്‍ 2011, ജനീവ

പ്രായമായവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി ലോകരാഷ്ട്രങ്ങളോടഭ്യര്‍ത്ഥിച്ചു. പതിനാറാം തിയതി വെള്ളിയാഴ്ച ജനീവയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ പതിനെട്ടാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച് ബിഷപ്പ് സില്‍വാനോ തോമാസി. സമൂഹത്തിന്‍റെ അനുഗ്രഹമായാണ് വയോധികരരെ സഭ കരുതുന്നതെന്ന് പരാമര്‍ശിച്ച വത്തിക്കാന്‍ പ്രതിനിധി 15,448 ആതുരസ്ഥാപനങ്ങള്‍ പ്രായമായവര്‍ക്കും അശരണര്‍ക്കും വേണ്ടി സഭയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി. പ്രായമായവരുടെ സാമൂഹ്യവും ആരോഗ്യപരവുമായ സുരക്ഷയെസംബന്ധിച്ച കാര്യങ്ങളില്‍ അവരുടെ അഭിപ്രായങ്ങളും മാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജീവന്‍ ഒരു ദാനമാണെന്നും അത് അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ആര്‍ച്ച് ബിഷപ്പ് തോമാസി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.