2011-09-17 16:36:57

ഭാരതത്തിലെ മെത്രാന്‍മാരുടെ ആദ് ലിമീന സന്ദര്‍ശനം തുടരുന്നു


17 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍

ആദ് ലിമീന സന്ദര്‍ശനത്തിനായി റോമിലെത്തിയിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഏഴു മെത്രാന്‍മാരോട് പതിനേഴാം തിയതി ശനിയാഴ്ച മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ജുലുന്ദര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് അനില്‍ ജോസഫ് തോമസ് കൂത്തോ, സിംല - ചണ്ഡീഗണ്ഡ് രൂപതാധ്യക്ഷന്‍ ബിഷപ്പ് ഇഗ്നേഷ്യസ് ലൊയോള, ഗൗളിയാര്‍ രൂപതാധ്യക്ഷന്‍ ജോസഫ് കൈതത്തറ, ഇന്‍ഡോര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍, ജബല്‍പൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെറാള്‍ഡ് അല്‍മെയ്ഡ, ജാബുവാ രൂപതാധ്യക്ഷന്‍ ബിഷപ്പ് ദേവ് പ്രസാദ് ഗനവാ, ഖ്വാണ്‍ഡ്വാ രൂപതാധ്യക്ഷന്‍ ബിഷപ്പ് ആരോഗ്യ സെബാസ്റ്റൃന്‍ ദുരൈരാജ് എന്നിവരെയാണ് പാപ്പ വ്യക്തിഗതകൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ചത്. കാസില്‍ ഗണ്‍ഡോള്‍ഫോയിലുള്ള വേനല്‍ക്കാലവസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. സെപ്തംബര്‍ പത്തൊന്‍പതാം തിയതി തിങ്കളാഴ്ച മധ്യഇന്ത്യയിലെ സഭാപ്രവിശ്യകളില്‍ നിന്നുള്ള മെത്രാന്‍മാരുടെ സംഘത്തെ ബെനഡിക്ട് മാര്‍പാപ്പ കൂടിക്കാഴ്ച്ചയ്ക്കായി സ്വീകരിക്കുന്നതോടെ ഭാരതത്തില്‍ നിന്നുള്ള മെത്രാന്‍മാരുടെ ആദ് ലീമിന സന്ദര്‍ശനം സമാപിക്കും. മെയ് മാസത്തിലാണ് ഭാരതത്തില്‍ നിന്നുള്ള മെത്രാന്‍മാരുടെ ആദ് ലിമീന സന്ദര്‍ശനം ആരംഭിച്ചത്.








All the contents on this site are copyrighted ©.