2011-09-17 16:33:21

ഫാദര്‍ ഫ്രാന്‍ഞ്ചെസ്ക്കോ പലെയാരി വാഴ്ത്തപ്പെട്ടപദത്തില്‍


17 സെപ്റ്റംമ്പര്‍ 2011, ടൂറിന്‍
കൊത്തംളംങ്കോ സന്ന്യാസസഭാംഗമായ ഫാദര്‍ ഫ്രാന്‍ചെസ്ക്കോ പലെയാരി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. പതിനേഴാം തിയതി ശനിയാഴ്ച ഇറ്റലിയിലെ ടൂറിന്‍ പട്ടണത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ പേപ്പല്‍ പ്രതിനിധി കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയാണ് ഫാദര്‍ ഫ്രാന്‍ചെസ്ക്കോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. പ്രാര്‍ത്ഥനാരൂപിയിലും മരിയഭക്തിയിലും അടിയുറച്ച സുധീരമായ പരസ്നേഹ പ്രവര്‍ത്തികള്‍ വാഴ്ത്തപ്പെട്ട ഫാദര്‍ ഫ്രാന്‍ചെസ്ക്കോയുടെ ജീവിതത്തിലുടനീളം ദര്‍ശിക്കാമെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍‍ കര്‍ദിനാള്‍ അമാത്തോ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.