2011-09-16 19:59:09

ഭാരതത്തിലെ
മെത്രാന്മാരുടെ
‘ആഡ് ലീമിനാ’


16 സെപ്റ്റംമ്പര്‍ 2011, കാസില്‍ ഗണ്ടോള്‍ഫോ
ഭാരതത്തിലെ മെത്രാന്മാരുടെ മാര്‍പാപ്പയുമായുള്ള ‘ആഡ് ലീമിനാ’ ഔദ്യോഗിക കൂടിക്കാഴ്ചാ സന്ദര്‍ശനം തുടരുന്നു. ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷ്പ്പ വിന്‍സെന്‍റ് കൊണ്‍ച്ചസാവോയുടെ നേതൃത്വത്തിലുള്ള നാലാമത്തെ സംഘമാണ് സെപ്റ്റംമ്പര്‍ 16-ാം തിയതി വെള്ളിയാഴ്ച രാവിലെ റോമിനു പുറത്തുള്ള കാസില്‍ ഗണ്ടോള്‍ഫോയിലെ പാപ്പായുടെ വേനല്‍ക്കാല വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്.

ആര്‍ച്ചുബിഷപ്പ് കൊണ്‍ച്ചസ്സാവോയെ കൂടാതെ, ആഗ്ര അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസാ, ഡെല്‍ഹി സഹായമെത്രാന്‍, ബിഷപ്പ് ഫ്രോങ്കോ മുളക്കല്‍,
അലഹബാദ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഇസിദോര്‍ ഫെര്‍ണാണ്ടസ്, ബരേലി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ആന്‍റെണി ഫെര്‍ണാണ്ടസ്, ജയ്പ്പൂര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഓസ്വാള്‍ഡ് ലൂയിസ്
ജാന്‍സി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഫ്രഡറിക്ക് ഡിസൂസാ, ലക്നോ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജരാള്‍ഡ് ജോണ്‍ മത്തിയാസ്, മീററ്റ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഫ്രാന്‍സിസ് കലിസ്റ്റ്
വാരണാസി രൂപതാദ്ധ്യക്ഷന്‍ റാഫി മഞ്ഞളി, ജമ്മു-ശ്രീനഗര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ സെലസ്റ്റീന്‍ ഇലമ്പശ്ശേരി, എന്നിവരാണ് വെള്ളിയാഴ്ച മാര്‍പാപ്പയുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയ മെത്രാന്മാര്‍. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാര്‍പാപ്പയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചാ സന്ദര്‍ശനമാണിത്. വിവിധ ബാച്ചുകളായി കേരളത്തിലെ മലങ്കര സഭാദ്ധ്യക്ഷന്മാരോടെ മെയ് മാസത്തില്‍ ആരംഭിച്ച ആദ് ലീമിനാ സന്ദര്‍ശനം സെപ്റ്റംമ്പര്‍
19-ാം തിയതി സമാപിക്കും.








All the contents on this site are copyrighted ©.