മെത്രാന്‍റെ വ്യക്തിഗത വിശുദ്ധി വിശ്വാസ സമൂഹത്തിന് അടിസ്ഥാനമെന്ന് മാര്‍പാപ്പ
15 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍ നവാഭിഷിക്തരായ മെത്രാന്മാരുമായി മാര്‍പാപ്പ
കൂടിക്കാഴ്ച നടത്തി. സെപ്റ്റംമ്പര്‍ 15-ാം തിയതി വ്യാഴാഴ്ച രാവിലെ റോമിനു പുറത്തുള്ള
കാസില്‍ ഗണ്ടോള്‍ഫോയിലെ തന്‍റെ വേനല്‍ക്കാല വസതിയില്‍വച്ചാണ് മാര്‍പാപ്പ ലോകത്തിന്‍റെ
വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള നവാഭിഷിക്തരായ മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തിയത്.
പരിശുദ്ധാത്മാവ് അവരില്‍ വര്‍ഷിച്ചിരിക്കുന്ന സഭാഗാത്രത്തെ വളര്‍ത്തുന്നതില്‍ മെത്രാന്മാര്‍
എപ്രാകാരം ദാനങ്ങള്‍ ഉപയോഗപ്പെടുത്തണം, എന്ന പ്രബോധമനാണ് മാര്‍പാപ്പ നല്കിയത്. വിശ്വാസികളെ
കൃപാവരത്തിലും പരിശുദ്ധാത്മ ദാനങ്ങളിലും വളര്‍ത്തിയെടുക്കേണ്ട ഏറെ കരുതലുണ്ടായിരിക്കേണ്ട
ഉത്തരവാദിത്വം അവരില്‍ നിക്ഷിപ്തമാണെന്ന് മാര്‍പാപ്പ അനുസ്മരിപ്പിച്ചു. പൗരോഹിത്യമെന്ന
കൂദാശയുടെ പൂര്‍ണ്ണിമയില്‍ മെത്രാന്‍ എവരെയും പഠിപ്പിക്കുകയും വിശുദ്ധീകരിക്കുന്ന ഒരദ്ധ്യാപകനും
ക്രിസ്തുവിന്‍റെ നാമത്തില്‍ അജഗണത്തെ നയിക്കുന്ന ഇടയനുമാകയാല്‍, തന്‍റെ വ്യക്തിഗത ജീവിത
വിശുദ്ധിയാണ് ജനങ്ങളെ വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും കൂട്ടായ്മയില്‍ വളരുവാന്‍
സഹായിക്കുന്നതെന്നും മാര്‍പാപ്പ മെത്രാന്മാരെ അനുസ്മരിപ്പിച്ചു. പുതുതായി അജപാലന ദൗത്യം
ഏറ്റെടുത്ത മെത്രാന്മാര്‍ക്ക് വത്തിക്കാന്‍റെ വിവിധ സേവന വിഭാഗങ്ങളെയും അതിന്‍റെ പ്രവര്‍ത്തന
ക്രമങ്ങളെയും കുറിച്ച് അറിവു നേടിക്കൊണ്ട് മാര്‍പാപ്പയുമായുള്ള ആത്മീയ ബന്ധം ആഴപ്പെടുത്തുക
എന്നതും മെത്രന്മാര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘം സംഘടിപ്പിക്കുന്ന ഈ പരിശീലന പരിപാടിയുടെ
ലക്ഷൃമാണ്.