2011-09-15 20:43:46

പാക്കിസ്ഥാനില്‍
പ്രേഷിത വര്‍ഷാചരണം


15 സെപ്റ്റംമ്പര്‍ 2011, പാക്കിസ്ഥാന്‍
‘ആഴങ്ങളിലേയ്ക്ക് വല ഇറക്കുവാനുള്ള’ ആഹ്വാനവുമായി
പാക്കിസ്ഥാനിലെ സഭ, വിശ്വാസ പ്രചരണ സംഘത്തിന്‍റെ Pontifical Mission Society വജ്രജൂബിലി ആഘോഷിക്കുന്നു 2011 ഒക്ടോബര്‍ 1 മതുല്‍ 2012 സെപ്റ്റംമ്പര്‍ 30 വരെ പ്രേഷിത വര്‍ഷമായി Year of Mission ആചരിച്ചുകൊണ്ട്, പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ കത്തോലിക്കരുടെ വിശ്വാസത്തെയും സമൂഹ്യജീവിതത്തെയും ബലപ്പെടുത്താന്‍ പരിശ്രമിക്കുമെന്ന് വിശ്വാസ പ്രചരണ സംഘത്തിന്‍റെ ദേശിയ ഡയറക്ടര്‍, ഫാദര്‍ മാരിയോ റോഡ്രിഗ്സ് വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി.
വിവിധ കര്‍മ്മപരിപാടികളിലൂടെ പാക്കിസ്ഥാനിലെ വിശ്വാസികള്‍ക്ക് പങ്കുവയ്ക്കലിന്‍റെയും കൂട്ടായ്മയുടെയും മൂല്യങ്ങള്‍ നല്ക്കികൊണ്ട് മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു രാഷ്ട്രം വളര്‍ത്തിയെടുക്കുനുള്ള ക്രൈസ്തവധര്‍മ്മത്തെക്കുറിച്ച് ബോധവത്ക്കരണം നല്കുന്ന ഒരവസരമായിരിക്കും വിശ്വാസ പ്രചരണ സംഘത്തിന്‍റെ 60-ാം വാര്‍ഷികമെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
പാക്കിസ്ഥാനിലേയ്ക്കുള്ള വത്തിക്കാന്‍റെ പുതിയ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് എഡ്ഗര്‍ പേനാ, സെപ്റ്റംമ്പര്‍ 30-ാം തിയതി കറാച്ചിയിലെ വിശുദ്ധ പാട്രിക്കിന്‍റെ കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച് ജൂബിലി വര്‍ഷം ഉത്ഘാടനംചെയ്യും.








All the contents on this site are copyrighted ©.