2011-09-14 20:33:58

റാത്സിങ്കര്‍ കൃതികളുടെ
പ്രദര്‍ശനം


14 സെപ്റ്റംമ്പര്‍ 2011, റോം
റാത്സിങ്കര്‍ കൃതികളുടെ അപൂര്‍വ്വ പ്രദര്‍ശനം ആരംഭിക്കുന്നു.
സെപ്റ്റംമ്പര്‍ 22-മുതല്‍ 25-വരെ തിയതികളില്‍ ജര്‍മ്മനിയിലേയ്ക്കുള്ള അപ്പസ്തോലിക സന്ദര്‍നത്തോടു ബന്ധപ്പെടുത്തിയാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ കൃതികളുടെ പ്രദര്‍ശനം പ്രസാധകരായ ഏര്‍ഡര്‍ പബ്ളിഷിങ്ങ് ഹൗസ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിട്ടുള്ള മാര്‍പാപ്പയുടെ പ്രശസ്തമായ രചനകളുടെ 600-ലേറെ വാല്യങ്ങളുടെ ശേഖരമാണ് പ്രദര്‍ശനത്തിനെത്തുന്നതെന്ന് വത്തിക്കാന്‍ പ്രസിദ്ധീകരണ ശാല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
താത്വികനും ദൈവശാസ്ത്ര പണ്ഡിതനും പരിചയ സമ്പന്നനായ അദ്ധ്യാപകനുമായ പാപ്പയുടെ മൂലകൃതികളുടെ അന്തര്‍ദേശിയ പ്രസാധകരായ ജര്‍മ്മനിയിലെ ഏര്‍ഡര്‍ പബ്ലിഷിങ്ങ് ഹൗസാണ് (Herder Publishing House) പ്രദര്‍ശനത്തിന്‍റെ പ്രായോജകര്‍.
God and World ദൈവവും ലോകവും എന്ന പാപ്പയുടെ മൂലകൃതിയുടെ ചൈനീസ് പരിഭാഷ, salt of the earth ഭൂമിയുടെ ഉപ്പിന്‍റെ റൊമേനിയന്‍ പരിഭാഷ, എന്നിവ കൂടാതെ English, German, French, Italian, Spanish, Portugese എന്നീ ഭാഷകളിലുള്ള, 25 രാജ്യങ്ങളില്‍നിന്നും ശേഖരിച്ച പുസ്തകങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നത്.

പ്രദര്‍ശനത്തിനെത്തുന്ന പ്രാദേശിക ഭാഷയിലുള്ള ഏക ഗ്രന്ഥം
പാപ്പാ 2010-ല്‍ പ്രസിദ്ധീകരിച്ച Jesus of Nazareth നസ്രായനായ യേശു
രണ്ടാം വാല്യത്തിന്‍റെ മലയാള പരിഭാഷയാണെന്നതും ശ്രദ്ധേയമാകുന്ന വസ്തുതയാണ്.
സെപ്റ്റംമ്പര്‍ 15-ാം തിയതി വ്യാഴാഴ്ച മാര്‍പാപ്പയുടെ വേനല്‍ക്കാല വസതി സ്ഥിതിചെയ്യുന്ന കാസില്‍ ഗണ്ടോള്‍ ഫോയിലാണ് പ്രദര്‍ശനം ആരംഭിക്കുന്നത്.
സെപ്റ്റംമ്പര്‍ 16-ാം തിയതി വെള്ളിയാഴ്ച വത്തിക്കാനിലെ ട്യൂറ്റോണിക്ക് ക്യാമ്പിലും, സെപ്റ്റംമ്പര്‍ 24-ന് പാപ്പായുടെ ജര്‍മ്മന്‍ പര്യടന വേദികളിലൊന്നായ ഫ്രൈബൂര്‍ഗ്ഗ് പട്ടണത്തിലുമാണ് പ്രദര്‍ശനം നടത്തപ്പെടുത്തുന്നതെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.