രക്തസാക്ഷികളുടെ സ്വര്‍ഗീയഐക്യം സഭൈക്യത്തിനു മാതൃക കര്‍ദ്ദിനാള്‍ കോക്ക്
13 സെപ്തംബര്‍ 2011, മ്യൂണിക്ക്
സ്വര്‍ഗ്ഗത്തില്‍ രക്തസാക്ഷികള്‍ ജീവിക്കുന്ന
പൂര്‍ണ്ണമായ സഭൈക്യം ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കു സാധിക്കണമെന്ന് കര്‍ദിനാള്‍
കുര്‍ത്ത് കോക്ക്. ജര്‍മനിയിലെ മ്യൂണിക്ക് പട്ടണത്തില്‍ സാന്‍ ഇജിദിയോ കത്തോലിക്കാ സംഘടനയുടെ
നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര മത – സാംസ്ക്കാരീക സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിക്കുകയായിരുന്നു
ക്രൈസ്തവാക്യൈകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍
കോക്ക്. വിശ്വാസത്തിന്‍റെ പേരില്‍ പീഡനമേല്‍ക്കുന്നവരില്‍ എണ്‍പതു ശതമാനവും ക്രൈസ്തവരാണെന്ന്
കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. നമ്മുടെ കാലത്തെ രക്തസാക്ഷികളുടെ രക്തം ക്രിസ്തുവിന്‍റെ
ശരീരത്തിന്‍റെ പൂര്‍ണ്ണക്യൈത്തിന്‍റെ കാരണമായി മാറട്ടെയെന്ന പ്രത്യാശയിലാണ് ക്രൈസ്തവര്‍
ജീവിക്കേണ്ടതെന്നും കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു.