2011-09-13 18:18:18

മതനേതാക്കള്‍ സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടവര്‍ - ബിഷപ്പ് മന്താഗി


13 സെപ്തംബര്‍ 2011, ഇന്തോനേഷ്യ

മതനേതാക്കള്‍ സമാധാനത്തിന്‍റെ വക്താക്കളായിരിക്കണമെന്ന് ഇന്തോനേഷ്യായിലെ ആംബോണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മഗാന്തി. പതിനൊന്നാം തിയതി ഞായറാഴ്ച കിഴക്കന്‍ ഇന്തോനേഷ്യന്‍ ദ്വീപസമൂഹങ്ങളില്‍പെട്ട മൊളുക്കാസ് ദ്വീപില്‍ ക്രൈസ്തവരും മുസ്ലീമുകളും തമ്മില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ച് ഫീദെസ് വാര്‍ത്ത ഏജന്‍സിയോടു പ്രതികരിക്കുകയായിരുന്നു ബിഷപ്പ് പെത്രൂസ് കനിസിയൂസ് മന്താഗി. ഒരു സാധാരണ കാറപകടത്തില്‍ നിന്നാരംഭിച്ച സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പടുത്തിയ ബിഷപ്പ് ഇതര ക്രൈസ്തവ സഭാമേലധ്യക്ഷന്‍മാരോടും മുസ്ലീം മതനേതാക്കളോടും താന്‍ കൂടിക്കാഴ്ച്ച നടത്തിക്കഴിഞ്ഞെന്നും പറഞ്ഞു, ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ മതനേതാക്കള്‍ സംയുക്തമായി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സമാധാനത്തിനുവേണ്ടി മത നേതാക്കള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നും ബിഷപ്പ് വെളിപ്പെടുത്തി. സംഭാഷണമാണ് സമാധാനത്തിലേക്കുള്ള ഉത്തമ പാതയെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും ബിഷപ്പ് അഭിമുഖത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.