2011-09-12 17:18:19

സാര്‍വ്വത്രീകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മാനുഷീകാവകാശം സ്ക്കോട്ട്ലാന്‍റ് സര്‍ക്കാര്‍ ഇല്ലാതാക്കരുതെന്ന് കര്‍ദിനാള്‍ ഒ'ബ്രിയന്‍


12 സെപ്തംബര്‍ 2011, വത്തിക്കാന്‍

വിവാഹത്തെ സംബന്ധിച്ച് സാര്‍വ്വത്രീകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള നിര്‍വ്വചനത്തില്‍ നിന്ന് വ്യതിചലിക്കരുതെന്ന് കര്‍ദിനാള്‍ ഒ'ബ്രിയന്‍ സ്ക്കോട്ട്ലന്‍റിലെ ഭരണകൂടത്തോടാവശ്യപ്പെട്ടു. അന്നാട്ടിലെ ഭരണകൂടം സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആരാഞ്ഞുകൊണ്ട് ആരംഭിച്ച പന്ത്രണ്ടു വാരം നീണ്ടു നില്‍ക്കുന്ന കൂടിയാലോചനാപദ്ധതിക്കെതിരേ പ്രസിദ്ധീകരിച്ച കത്തില്‍ സര്‍ക്കാരിന്‍റെ ഈ നീക്കത്തെ കര്‍ദിനാള്‍ രൂക്ഷമായി വിമര്‍ശിച്ചു. മനുഷ്യാവകാശത്തെ സംബന്ധിച്ച അന്തര്‍ദേശീയ പ്രഖ്യാപനം വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും വിവാഹത്തിനു മറ്റു നിര്‍വചനങ്ങള്‍ നല്‍കാന്‍ ശ്രമിക്കരുതെന്നും സ്ക്കോട്ട്ലന്‍റിലെ മെത്രാന്‍മാരുടെ സമിതിയുടെ അദ്ധ്യക്ഷന്‍ കൂടിയായ കര്‍ദിനാള്‍ കെയ്ത്ത് മൈക്കിള്‍ പാട്രിക്ക് ഒബ്രയാന്‍ . സമൂഹത്തിന്‍റെ സ്വാഭാവീകവും അടിസ്ഥാനവുമായ ഘടകമായ കുടുംബങ്ങളെ സര്‍ക്കാരും സമൂഹവും സംരക്ഷിക്കണമെന്ന് മനുഷ്യാവകാശത്തെ സംബന്ധിച്ച അന്തര്‍ദേശീയ പ്രഖ്യാപനം വ്യക്തമാക്കുന്നവെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. സ്വവര്‍ഗ്ഗ വിവാഹത്തെ സംബന്ധിച്ച വാദഗതികള്‍ കുട്ടികളുടെ തലത്തില്‍ നിന്നു ചിന്തിക്കുന്നവയല്ലെന്നും, മാതാവിനോടും പിതാവിനോടുമൊപ്പം ജീവിതം ആരംഭിക്കാന്‍ കുട്ടികള്‍ക്കുള്ള അവകാശം സ്വവര്‍ഗ്ഗ വിവാഹത്തില്‍ ഇല്ലാതാക്കപ്പെടുകയാണെന്നും കര്‍ദിനാള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ആഴ്ചയില്‍ തന്നെ സര്‍ക്കാരിന്‍റെ ഈ പദ്ധതിയോട് മെത്രാന്‍മാരുടെ സമിതി എതിര്‍പ്പ് പ്രകടിപ്പിച്ചതാണെന്നും വിവാഹബന്ധം സംരക്ഷിക്കാന്‍ കത്തോലിക്കാ സഭ കഴിവിന്‍റെ പരമാവധി ശ്രമിക്കുമെന്നും കര്‍ദിനാള്‍ ഒബ്രയന്‍ കത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.