2011-09-12 17:22:00

സഭ യുവാക്കളില്‍ വിശ്വാസമര്‍പ്പിക്കുന്നു - മാര്‍പാപ്പ


12 സെപ്തംബര്‍ 2011, അങ്കോണ

സമകാലികലോകത്തെ വെല്ലുവിളികള്‍ ധൈര്യപൂര്‍വ്വം നേരിടാന്‍ മാര്‍പാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു. ഇരുപത്തഞ്ചാം ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസിന്‍റെ സമാപനാഘോഷങ്ങളോടനുബന്ധിച്ച് അങ്കോണായിലെ പ്ലെബിഷിത്തോ ചത്വരത്തില്‍ പ്രതിശ്രുത വധൂവരന്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സമകാലീന ലോകത്തെ സാമൂഹ്യജീവിതസാഹചര്യങ്ങള്‍ യുവജനങ്ങള്‍ക്കു മുന്നില്‍ ഗൗരവമാര്‍ന്ന അനേകം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്നു പ്രസ്താവിച്ച മാര്‍പാപ്പ പ്രത്യാശ കൈവിടാതെ ഈ വെല്ലുവിളികള്‍ സുധീരം നേരിടാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോഴും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണെമെന്ന് അവരെ ഉത്ബോധിപ്പിച്ച പാപ്പ ഏതു സാഹചര്യത്തിലും ദൈവസ്നേഹം അവര്‍ക്കു കരുത്തേകുമെന്നും പറഞ്ഞു. ദൈവം നന്മയാണെന്ന് യുവജനങ്ങളെ ഓര്‍മ്മിപ്പിച്ച പാപ്പ വ്യക്തിപരവും സാമൂഹീകവുമായ പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി കൂടിക്കാഴ്ച നടത്താനും അവരെ ക്ഷണിച്ചു. ദൈവ സ്നേഹത്തില്‍ നിന്ന് അവരെ വേര്‍പെടുത്താന്‍ ഒന്നിനും സാധിക്കുകയില്ലായെന്നു പറഞ്ഞ മാര്‍പാപ്പ അവര്‍ക്കു പിന്തുണ നല്‍കിക്കൊണ്ട് സഭ അവരോടൊപ്പമുണ്ടെന്നും പ്രസ്താവിച്ചു.








All the contents on this site are copyrighted ©.