2011-09-12 17:16:49

എത്യോപ്യായില്‍ പുതുവര്‍ഷാരംഭം


12 സെപ്തംബര്‍ 2011, എത്യോപ്യ

സെപ്തംബര്‍ പന്ത്രണ്ടാം തിയതി പുതുവല്‍സരപിറവി കൊണ്ടാടുന്ന എത്യോപ്യായിലേയും എറിത്രേയിലേയും ജനങ്ങള്‍ക്ക് ആഡിസ് അബാബെ അതിരൂപതാധ്യക്ഷന്‍ അബൂനെ സൊറാഫീയേല്‍ ആശംസകള്‍ നേര്‍ന്നു. എറിത്രായിലേയും എത്യോപ്യായിലേയും പഞ്ചാംഗപ്രകാരം രണ്ടായിരത്തിനാലാം ആണ്ടാണ് പന്ത്രണ്ടാം തിയതി തിങ്കളാഴ്ച ആരംഭിച്ചത്. സമയം ദൈവത്തിന്‍റെ ദാനമാണെന്ന് സന്ദേശത്തില്‍ രേഖപ്പെടുത്തിയ ആര്‍ച്ച് ബിഷപ്പ് ദൈവത്തെ ശ്രവിക്കാനും അവിടുന്ന് പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തീകമാക്കാനും പുതവല്‍സരാരംഭത്തില്‍ ജനങ്ങളെ ഉത്ബോധിപ്പിച്ചു. എത്യോപ്യായുടേയും എറിത്രേയായുടേയും അനുരജ്ഞനത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനും എത്യോപ്യായിലേയും എറിത്രേയായിലേയും മെത്രാന്മാരുടെ സമിതിയുടെ അദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് സൊറാഫിയേല്‍ വത്തിക്കാന്‍ റേഡിയോയിലൂടെ നല്‍കിയ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.