2011-09-09 10:14:55

ജീവിതമേഖലകളിലേയ്ക്ക്
നിര്‍ഗ്ഗളിക്കുന്ന
ദിവ്യകാരുണ്യസ്നേഹം


8 സെപ്റ്റംമ്പര്‍ 2011, അങ്കോണാ
ദിവ്യകാരുണ്യം അള്‍ത്താരയില്‍നിന്നും അനുദിന ജീവിത മേഖലകളിലേയ്ക്ക് സംവഹിക്കപ്പെടണമെന്ന്, ബിഷപ്പ് വിന്‍ച്ചേന്‍സോ പെല്‍വിസ് തന്‍റെ പ്രഭാഷണത്തില്‍ പങ്കുവച്ചു. ഇറ്റലിയിലെ അങ്കോണായില്‍ ആരംഭിച്ച ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ 4-ാം ദിനമായ സെപ്റ്റംമ്പര്‍ 7-ാം തിയതി ബുധനാഴ്ചയിലെ സമൂഹ ബലിയര്‍പ്പണമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് ദേശീയ സൈന്യത്തിന്‍റെ ആത്മീയ ശുശ്രൂഷകനായ ബിഷ്പ്പ് പെല്‍വിസ് ഇപ്രകാരം പ്രസ്താവിച്ചത്. ധാരാളം സൈനീകര്‍ പങ്കെടുത്ത ദിവ്യബലയില്‍ ദിവ്യകാരുണ്യം എപ്രകാരം ജീവിത ബന്ധിയായിരക്കണമെന്ന് ബിഷപ്പ് പെല്‍വിസ് ഉദ്ബോധിപ്പിച്ചു.
ദിവ്യകാരുണ്യം കൂട്ടായ്മയുടെ പ്രതീകമാണെന്നും, തിരുവോസ്തിയിലെ ക്രിസ്തുവിനെ തിരിച്ചറിയുന്നവര്‍ക്ക്, ജീവിതചുറ്റുപാടുകളിലുള്ള സഹോദരങ്ങളിലും ക്രിസ്തുവിനെ കണ്ടെത്താന്‍ സാധിക്കുമെന്ന്
അദ്ദേഹം വ്യക്തമാക്കി. ക്രിസ്തുവിന്‍റെ ദിവ്യകാരുണ്യദാനം സമൂഹത്തില്‍ സഹോദര്യവും സൗഹാര്‍ദ്ദതയും വളര്‍ത്തുന്ന ഉത്തവരവാദിത്വം ക്രൈസ്തവര്‍ക്ക് പകര്‍ന്നു തരുന്നുണ്ടെന്നും ബിഷപ്പ് പെല്‍വിസ് വിശ്വാസ സമൂഹത്തെ അനുസ്മരിപ്പിച്ചു. അങ്കോണാ കോണ്‍ഗ്രസ്സിന്‍റെ പ്രായോഗിക ഫലമെന്നോണവും ജീവിതമേഖലകളിലുള്ള ക്രിസ്തുവിന്‍റെ സജീവ സന്നിദ്ധ്യത്തിന്‍റെ പ്രതീകമായും, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പേരില്‍ അംഗവിഹീനര്‍ക്കായുള്ള ഭവനം, കാസാ ബെനെദേത്താ, ദിവ്യബലിക്കുശേഷം ഉദ്ഘാടനംചെയ്യപ്പട്ടു. കോണ്‍ഗ്രസ്സിന്‍റെ സമാപന ദിനമായ സെപ്റ്റംമ്പര്‍ 11-ാം തിയതി ഞായറാഴ്ച ത്തെ ദിവ്യബലിയിലും ദിവ്യകാരുണ്യ ആശിര്‍വ്വാദ ശുശ്രൂഷയിലും മാര്‍പാപ്പ പങ്കെടുക്കും.








All the contents on this site are copyrighted ©.