2011-09-07 19:10:04

ലോഗോസ് ക്വിസ്സ് 2011
www.logosquiz.org


7 സെപ്റ്റംമ്പര്‍ 2011, കൊച്ചി
ബൈബിള്‍ ക്വിസ്സ് നവസുവിശേഷവത്ക്കരണത്തിന് നല്ല മാധ്യമമെന്ന്,
ബിഷപ്പ് ജോര്‍ജ്ജ് പുന്നക്കോട്ടില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ബൈബിള്‍ കമ്മിഷന്‍ ചെയര്‍മാന്‍ കൊച്ചിയില്‍ പ്രസ്താവിച്ചു.
സെപ്റ്റംമ്പര്‍ 25-ാം തിയതി കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങളില്‍ നടത്തപ്പെടുവാന്‍ പോകുന്ന ലോഗോസ് ബൈബിള്‍ ക്വിസ്സിനെക്കുറിച്ചിറക്കിയ വാര്‍ത്താക്കുറിപ്പിലാണ്, കോതമംഗലം രൂപതാദ്ധ്യക്ഷന്‍ കൂടിയായ ബിഷപ്പ് പുന്നക്കോട്ടില്‍ ഇപ്രകാരം പ്രസ്താവിച്ചത്.
അഞ്ചു ലക്ഷത്തോളം പേരാണ് ഈ വര്‍ഷം പ്രാദേശിക തലത്തിലുള്ള ആദ്യറൗണ്ട് ക്വിസ്സില്‍ പങ്കെടുക്കാന്‍ പേരു റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഓണ്‍ ലൈന്‍ റജിസ്ട്രേഷന്‍ സൗകര്യം
ഈ വര്‍ഷത്തെ സവിശേഷതയാണെന്നും www.logosquiz.org,
ഭാവിയില്‍ വ്യാപിപ്പിച്ച് ദേശീയാന്തര്‍ദേശിയ തലങ്ങളിലും മലയാളികളുള്ളിടത്തെല്ലാമും ബൈബിള്‍ പഠനമെത്തിക്കുവാന്‍ പരിശ്രമിക്കുമെന്നും ബിഷപ്പ് പുന്നക്കോട്ടില്‍ പ്രസ്താവിച്ചു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള 3200 ഇടവകളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ മഹാസംഭവം യാഥാര്‍ത്ഥ്യമാക്കപ്പെടുന്നതെന്ന് ബൈബിള്‍ കമ്മിഷന്‍ സെക്രട്ടറി ഫാദര്‍ ജോഷി മയ്യാറ്റില്‍ അറിയിച്ചു.
പുറപ്പാടിന്‍റെ പുസ്തകം 16 മുതല്‍ 24 വരെ അദ്ധ്യായങ്ങള്‍, മത്തായിയുടെ സുവിശേഷം 15 മുതല്‍ 28 വരെ അദ്ധ്യായങ്ങള്‍, പത്രോസ്ലീഹായുടെ ഒന്നാം ലേഖനം എന്നിവയാണ് ഈ വര്‍ഷത്തെ ക്വിസ്സിന്‍റെ ആധാര വിഷയമെന്നും ഫാദര്‍ ജോഷി വെളിപ്പെടുത്തി.
രണ്ടായിരാമാണ്ട് ജൂബിലി വര്‍ഷത്തിലാണ് ബൈബിള്‍ ക്വിസ്സ് ആദ്യമായി കെസിബിസി പ്രാദേശിക തലത്തില്‍ ആരംഭിച്ചത്.









All the contents on this site are copyrighted ©.