2011-09-06 16:03:55

സുസ്ഥിരമായ സമാധാനത്തിനുവേണ്ടി പ്രയത്നിക്കുന്നത് ഒരു വെല്ലുവിളി – ശ്രീലങ്കന്‍ ബിഷപ്പ്


6 സെപ്റ്റംമ്പര്‍ 2011, കൊളംബോ

മുപ്പതുവര്‍ഷക്കാലം നീണ്ടു നിന്ന ആഭ്യന്തരയുദ്ധം അവസാനിച്ചു രണ്ടു വര്‍ഷങ്ങള്‍ക്കുശേഷവും ശ്രീലങ്കയില്‍ സമാധാനവും ന്യൂനപക്ഷാവകാശങ്ങളും അയാഥാര്‍ത്ഥ്യമായി തുടരുന്നുവെന്ന് ബിഷപ്പ് നോബര്‍ട്ട് അഡ്രാഡി. ഭൂതകാലസംഭവങ്ങളും തങ്ങളുടെ മുറിവുകളും കൈകാര്യം ചെയ്യാന്‍ ഇനിയും ശ്രീലങ്കന്‍ ജനത പഠിക്കേണ്ടതുണ്ടെന്നും തെറ്റുകളില്‍ നിന്നു പാഠം പഠിക്കാന്‍ അവര്‍ക്കു സാധിക്കണെന്നും ശ്രീലങ്കയിലെ മെത്രാന്‍മാരുടെ ദേശീയസമിതിയുടെ കാര്യദര്‍ശി ബിഷപ്പ് നോബര്‍ട്ട് അഡ്രാഡി പ്രസ്താവിച്ചു. സാമൂഹ്യ പ്രവര്‍ത്തന സംഘടനയായ സി.എസ്. ആറിന്‍റെ നാല്‍പതാം വാര്‍ഷികാഘോഷത്തില്‍ സംഘടനാപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ബിഷപ്പ് അഡ്രാഡി. വിവിധ ഭാഷകളും മതങ്ങളും സംസ്ക്കാരങ്ങളും എന്ന പ്രതിവിധി സ്വീകരിക്കാന്‍ ഇനിയും പലരും തയ്യാറായിട്ടിലെന്നും അദ്ദേഹം പറഞ്ഞു. നിയമവും ക്രമസമാധാനവും കൈയ്യിലെടുക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം രാഷ്ട്രീയത്തിന് അതീതമായ ഒരു സമൂഹം നിര്‍മ്മിക്കപ്പെടണമെന്നും പ്രസ്താവിച്ചു.








All the contents on this site are copyrighted ©.